Latest NewsMollywoodNew ReleaseNEWS

ക്രിസ്മസ് ആഘോഷമാക്കാൻ നാല് മലയാള സിനിമകൾ ഇന്ന് തിയറ്ററിലേക്ക്

മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പ്രതി പൂവൻകോഴി, പൃഥ്വിരാജ്-സുരാജ് വെഞ്ഞാറമൂട്  എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ഡ്രൈവിംഗ് ലൈസെൻസ്, ജയസൂര്യയുടെ തൃശ്ശൂർ പൂരം, ഷെയ്ൻ നിഗത്തിന്റെ വലിയ പെരുന്നാൾ ഈ ചിത്രങ്ങളാണ് ഇന്ന് തീയറ്ററിൽ പ്രദർശനത്തിനെത്തുന്നത്. കൂടാതെ ജീത്തു ജോസഫ് -കാർത്തി ചിത്രം തമ്പി, ശിവകാർത്തികേയന്റെ ഹീറോ, സൽമാൻഖാന്റെ ദബാങ് 3 ഈ മൂന്ന് അന്യഭാഷാ ചിത്രങ്ങളും ഇന്ന് തീയറ്ററുകളിൽ എത്തും.

ക്രിസ്മസ് റിലീസിങ്ങുമായി മലയാളത്തിൽ നിന്നും നാല് സിനിമകൾ. മഞ്ജുവാര്യർ, പൃഥ്വിരാജ്, ജയസൂര്യ, ഷെയ്ൻ നിഗം, ദിലീപ്  എന്നിവരുടെ ചിത്രങ്ങളാണ് ക്രിസ്മസ് റിലീസായ് തീയറ്ററുകളിൽ എത്തുന്നത്.ദിലീപിന്റെ മൈ സാന്റാ ഈ മാസം ഇരുപത്തഞ്ചിനാണ്‌ തീയേറ്ററുകളിൽ എത്തുക. മറ്റ് ചിത്രങ്ങൾ ഇന്ന് തീയറ്ററുകളിൽ എത്തും.

മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പ്രതി പൂവൻകോഴി, പൃഥ്വിരാജ്-സുരാജ് വെഞ്ഞാറമൂട്  എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ഡ്രൈവിംഗ് ലൈസെൻസ്, ജയസൂര്യയുടെ തൃശ്ശൂർ പൂരം, ഷെയ്ൻ നിഗത്തിന്റെ വലിയ പെരുന്നാൾ ഈ ചിത്രങ്ങളാണ് ഇന്ന് തീയറ്ററിൽ പ്രദർശനത്തിനെത്തുന്നത്. കൂടാതെ ജീത്തു ജോസഫ് -കാർത്തി ചിത്രം തമ്പി, ശിവകാർത്തികേയന്റെ ഹീറോ, സൽമാൻഖാന്റെ ദബാങ് 3 ഈ മൂന്ന് അന്യഭാഷാ ചിത്രങ്ങളും ഇന്ന് തീയറ്ററുകളിൽ എത്തും.

റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്‌യുന്ന ചിത്രമാണ് പ്രതി പൂവൻ കോഴി. ഇന്ന് സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന ഒരു പ്രധാന വിഷയമാണ് ചിത്രം പറയുന്നത്. സംവിധായകൻ റോഷൻ ആൻഡ്രൂസ് വില്ലനായി ചിത്രത്തിൽ എത്തുന്നു എന്നതും ചിത്രത്തിന്റെ ഒരു പ്രതേകതയാണ്.

ഒരു സൂപ്പർസ്റ്റാറും ആരാധകനും തമ്മിലുള്ള ആരാധനയുടെയും ഈഗോയുടെയും കഥപറയുന്ന ചിത്രമാണ് ഡ്രൈവിംഗ് ലൈസെൻസ് . സൂപ്പർ സ്റ്റാർ ഹരീന്ദ്രനായ് പൃഥ്വിരാജ് എത്തുന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട് മറ്റൊരു പ്രധാന വേഷം കൈകാര്യം ചെയ്‌യുന്നു. ഹണി ബീ 2ന് ശേഷം ലാൽ ജൂനിയർ സംവിധാനം ചെയ്‌യുന്ന ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയിരിക്കുന്നത് സച്ചിയാണ്.

ജയസൂര്യയുടെ ആക്ഷൻ ത്രില്ലെർ ചിത്രമാണ് തൃശൂർപൂരം. രാജേഷ് മോഹനൻ സംവിധാനം ചെയ്‌യുന്ന ചിത്രത്തിൽ സ്വാതിറെഡ്‌ഡിയാണ് നായിക. ആട് 2ന് ശേഷം ജയസൂര്യയും വിജയ് ബാബുവും ഒന്നിക്കുന്ന ചിത്രമാണിത്. ജയസൂര്യയുമായുള്ള ഫ്രൈഡേ ഫിലിംസിന്റെ നാലാമത്തെ ചിത്രമാണ് തൃശ്ശൂർ പൂരം.

ഒരു പ്രഫഷണൽ ഡാൻസാറായ് ഷെയ്ൻ നിഗം എത്തുന്ന ചിത്രമാണ്  വലിയപെരുന്നാൾ. ഡിമൽ ഡെന്നിസ് സംവിധാനം ചെയ്‌യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഡിമലും തസ്രീഖ് അബ്ദുൾ സലാമും ചേർന്നാണ്. അന്തരിച്ച  പ്രശസ്ത നടൻ ക്യാപ്റ്റൻ രാജു അഭിനയിച്ച  അവസാനത്തെ  ചിത്രംകൂടിയാണ് വലിയപെരുന്നാൾ. സൗബിൻ ഷാഹിർ, ജോജു ജോർജ്, അലൻസിയർ എന്നിവരാണ് മറ്റ് താരങ്ങൾ. വെബ് സീരീസുകളിലൂടെ മലയാളികൾക്ക് സുപരിചിതയായ ഹിമിക ബോസ് ആണ് ചിത്രത്തിലെ നായിക.

shortlink

Related Articles

Post Your Comments


Back to top button