BollywoodCinemaLatest NewsNEWS

നൃത്ത നാടകവുമായി ഐശ്വര്യയുടെ മകള്‍ ആരാധ്യ കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

ബോളിവുഡിന്റെ പ്രിയ താര ദമ്പതിമാരായ ഐശ്വര്യയുടെയും അഭിഷേകിന്റെയും മകള്‍ ആരാധ്യബച്ചന്‍ ബോളിവുഡ് കോളങ്ങളിലെ സ്ഥിരം സാന്നിധ്യമാണ്. വളരെ ചെറുപ്പം മുതല്‍ തന്നെ ആരാധ്യ വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ടായിരുന്നു . ഇപ്പോള്‍ ആരാധ്യയുടെ നൃത്ത നാടകമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ധീരുഭായി അംബാനിയുടെ സ്‌കൂള്‍ വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായിട്ടായിരുന്നു ആരാധ്യയുടെ പ്രകടനം.

അച്ഛനമ്മമാരെ പോലെ തനിയ്ക്കും അഭിനയം നിഷ്പ്രയാസം സാധിക്കും എന്ന് ആരാധ്യ തെളിയിച്ചിരിക്കുകയാണ്. കന്യ എന്ന നൃത്ത നാടകമാണ് താരപുത്രിയും കൂട്ടരും അവതരിപ്പിച്ചത്. താരപുത്രിയുടെ പ്രകടനം കാണുവനായി മുത്തശ്ശന്‍ അമിതാഭ് ബച്ചനും, ജയബച്ചനും അഭിഷേക് ഐശ്വര്യ റായ് എന്നിവരും സ്‌കൂളില്‍ എത്തിയിരുന്നു. ബച്ചന്‍ കുടുംബാംഗങ്ങളെ കൂടാതെ ഷാരൂഖ് ഖാനും സ്‌കൂളില്‍ ആരാധ്യയുടെ പ്രകടനം കാണാന്‍ എത്തിയിരുന്നു. ആരാധ്യയുടെ പ്രകടനം ഷാരൂഖ് ഖാന്‍ ഉള്‍പ്പെടെ അവിടെ കൂടിയ എല്ലാ തരങ്ങളും ഫോണില്‍ പകര്‍ത്തുകയും ചെയ്തിരുന്നു.

കിങ് ഖാന്റെ ഇളയമന്‍ അബ്രം ഖാന്‍, ആമീര്‍ ഖാന്റെ മകനും ഇതേ സ്‌കൂളില്‍ തന്നെയാണ് പഠിക്കുന്നത്. ഇതിനു മുന്‍പും ആരാധ്യയുടെ നൃത്ത വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സ്‌കൂളില്‍ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ തന്നെയായിരുന്നു സുഹൃത്തുക്കള്‍ക്കൊപ്പം താരപുത്രിയുടെ നൃത്തം. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു ഇപ്പോള്‍ പുതിയ നൃത്തവും ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

shortlink

Related Articles

Post Your Comments


Back to top button