BollywoodGeneralLatest NewsNEWSWOODs

അല്ലാഹുവിന്റെ മുന്നില്‍ മാത്രമേ യഥാര്‍ത്ഥ ഇസ്ലാം വിശ്വാസി തലകുനിക്കൂ: ക്ഷേത്ര ദർശനം നടത്തിയ ഷാരൂഖിനെതിരെ സൈബര്‍ അക്രമണം

ഷാരുഖിനൊപ്പം മകള്‍ സുഹാനയും നയന്‍താരയും ഭര്‍ത്താവ് വിഘ്‌നേഷ് ശിവനും ക്ഷേത്ര ദര്‍ശനം നടത്തിയിരുന്നു

പുതിയ സിനിമ ജവാന്റെ വിജയത്തിനായി റിലീസിന് മുൻപ് തിരുപ്പതിയിലെ പ്രശസ്തമായ ബാലാജി ക്ഷേത്രത്തിൽ ദർശനം നടത്തിയ നടന്‍ ഷാരൂഖ് ഖാനെതിരെ മുസ്ലീം മതപുരോഹിതന്മാരുടെ വിമര്‍ശനം.

ഷാരുഖിനൊപ്പം മകള്‍ സുഹാനയും ജവാനിലെ സഹതാരമായ നയന്‍താരയും ഭര്‍ത്താവ് വിഘ്‌നേഷ് ശിവനും ക്ഷേത്ര ദര്‍ശനം നടത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോയും പുറത്തുവന്നതിന് പിന്നാലെയാണ് സൈബര്‍ അക്രമണം ഉയർന്നത്.

read also:ഇസ്ലാം മതം സ്വീകരിച്ചിട്ടില്ല, പേര് മാറിയിട്ടില്ല: ഉംറ ചെയ്തതിന് പിന്നാലെ നിലപാട് മാറ്റി നടി രാഖി സാവന്ത്, പ്രതിഷേധം

‘യഥാര്‍ത്ഥ ഇസ്ലാം വിശ്വാസി അല്ലാഹുവിന്റെ മുന്നില്‍ മാത്രമേ തലകുനിക്കുകയുള്ളു. സിനിമാ നടന്മാര്‍ക്ക് അവരുടെ വിശ്വാസത്തോട് പ്രതിബദ്ധതയില്ല.വിഗ്രഹാരാധന ഇസ്ലാം അനുവദിക്കുന്നില്ല’ -സുന്നി മുസ്ലിംകളുടെ പ്രമുഖ സംഘടനയായ റാസ അക്കാദമി ചെയര്‍മാന്‍ സയ്യിദ് നൂറി പറഞ്ഞു. നിരവധി സിനിമകളില്‍ അഭിനേതാക്കള്‍ ഹിന്ദു ദൈവങ്ങള്‍ക്ക് മുന്നില്‍ പ്രാര്‍ത്ഥിക്കുകയും ഇസ്ലാം അനുവദനീയമല്ലാത്ത ആരതി നടത്തുകയും ചെയ്യുന്നതും തെറ്റാണ് നൂറി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button