CinemaLatest News

എന്നെങ്കിലും അവസരം ഒത്തുവന്നാൽ ഫഹദിനൊപ്പം അഭിനയിക്കണം: മലയാള സിനിമയിൽ അഭിനയിക്കാനും താൽപ്പര്യമുണ്ടെന്ന് ആയുഷ്മാൻ ഖുറാന

മലയാളം സിനിമകളിൽ അഭിനയിക്കാനുള്ള താൽപര്യവും താരം വെളിപ്പെടുത്തി

താൻ ഫഹദ് ഫാസിലിന്റെ വലിയ ആരാധകനാണെന്ന് നടൻ ആയുഷ്മാൻ ഖുറാന. തന്റെ ഏറ്റവും പുതിയ ചിത്രമായ ഡ്രീം ഗേൾ 2 ന്റെ പ്രമോഷനിടെ നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മലയാളം സിനിമകളിൽ അഭിനയിക്കാനുള്ള താൽപര്യവും താരം വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ ആയുഷ്മാൻ ഖുറാന.

എനിക്ക് തെന്നിന്ത്യൻ സിനിമയിൽ അഭിനയിക്കാൻ താൽപ്പര്യമുണ്ട്, പ്രത്യേകിച്ച് മലയാള സിനിമയിൽ, ഞാൻ ഫഹദ് ഫാസിലിന്റെ വലിയ ആരാധകനാണ്, നല്ല അവസരം ലഭിച്ചാൽ തീർച്ചയായും അദ്ദേഹത്തോടൊപ്പം അഭിനയിക്കും, കാരണം അദ്ദേഹത്തിന്റെ എല്ലാ സിനിമകളും എന്റെ ഹൃദയത്തിലാണ് കയറികൂടിയത്. കുമ്പളങ്ങി നൈറ്റ്‌സ് പോലുള്ള ഫഹദിന്റെ സിനിമകൾ ഏറെ ഇഷ്ടപ്പെട്ടവയാണ്. മലയാള സിനിമയുടെ സൗണ്ട് ട്രാക്ക് എനിക്കിഷ്ടമാണ്. മലയാള സിനിമ വളരെ ലളിതവും നമ്മുടെ ജീവിതത്തോട് ഏറെ ചേർന്ന് നിൽക്കുന്നതുമാണ്, ഇങ്ങനെ നോക്കിയാൽ മലയാള സിനിമയുടെ വലിയ ഫാനാണ് താനെന്നും ആയുഷ്മാൻ ഖുറാന.

2019ൽ പുറത്തിറങ്ങിയ ഡ്രീം ഗേൾ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഡ്രീം ഗേൾ 2 . രാജ് ഷാൻഡിൽയ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അനന്യ പാണ്ഡെയാണ് നായിക. പരേഷ് റാവൽ, അന്നു കപൂർ, രാജ്പാൽ യാദവ്, വിജയ് റാസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിൽ സ്ത്രീ ഗെറ്റപ്പിൽ ആയുഷ്മാൻ എത്തുന്നു.

shortlink

Related Articles

Post Your Comments


Back to top button