GeneralLatest NewsMollywoodMovie GossipsNEWSWOODs

നയൻതാരയ്ക്ക് കുഞ്ഞുങ്ങളെ ഗർഭം ധരിക്കാൻ പറ്റില്ല: ചില വെളിപ്പെടുത്തലുകള്‍ നടത്തി വേണു സ്വാമി

ആകാര വടിവ് നഷ്ടപ്പെടുന്നത് കൊണ്ടല്ല നയൻതാര പ്രസവിക്കാതിരുന്നത്

തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻതാര വാടക ഗർഭധാരണത്തിലൂടെ ഇരട്ട കുഞ്ഞുങ്ങളെ സ്വന്തമാക്കിയത് വാർത്ത ഏറെ ചർച്ചയായിരുന്നു. ഇപ്പോഴിതാ താരത്തിന്റെ വാടക ഗർഭധാരണത്തെക്കുറിച്ച്‌ ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുകയാണ് വേണു സ്വാമി എന്ന ജോത്സ്യൻ. നയൻതാര കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കാത്തതിന് കാരണം സൗന്ദര്യം നഷ്ടപ്പെടുമെന്ന ഭയമല്ലെന്നും ജാതകപ്രകാരം നയൻതാരയ്ക്ക് സന്താന യോഗമില്ലെന്നുമാണ് വേണു സ്വാമി പറയുന്നത്.

read also:’ ബീഫ് കഴിക്കില്ലെന്ന് നടി കങ്കണ: പഴയ അഭിമുഖം കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

‘ആകാര വടിവ് നഷ്ടപ്പെടുന്നത് കൊണ്ടല്ല നയൻതാര പ്രസവിക്കാതിരുന്നത്. കാജല്‍ അഗർവാള്‍ വിവാഹം ചെയ്ത് കുഞ്ഞിന് ജന്മം നല്‍കി. വീണ്ടും ഫിറ്റ്നെസിലെത്തുകയും സിനിമകളില്‍ അഭിനയിക്കുകയും ചെയ്യുന്നു. അത് പോലെ നയൻതാരയ്ക്ക് ചെയ്യുന്നതിന് എന്താണ് പ്രശ്നം?. എത്ര നായികമാർ കുഞ്ഞുങ്ങളായ ശേഷവും അഭിനയിക്കുന്നു. എന്നാൽ, നയൻതാരയ്ക്ക് കുഞ്ഞുങ്ങളെ ഗർഭം ധരിക്കാൻ പറ്റില്ല. അതുകൊണ്ടാണ് സറൊഗസി എന്ന മാർഗം സ്വീകരിച്ചതെന്നു’- വേണു സ്വാമി വാദിക്കുന്നു.

പല താരങ്ങളെക്കുറിച്ചും വിവാദ പ്രസ്‌താവന നടത്തി വാർത്തകളിൽ ഇടം പിടിക്കുന്ന വ്യക്തിയാണ് വേണു സ്വാമി. സമന്തയുടെ വിവാഹ മോചനത്തെക്കുറിച്ച് പ്രവചിച്ചത് ഏറെ ശ്രദ്ധ നേടിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button