Latest NewsMollywoodNew ReleaseNEWSTrailersVideos

ആരാധകരെ ആവേശത്തിലാഴ്ത്തി ബിഗ് ബ്രദർ ട്രൈലെർ എത്തി

മോഹൻലാലിനെ നായകനാക്കി സിദ്ദിഖ് സംവിധാനം ചെയ്‌യുന്ന ബിഗ് ബ്രദറിന്റെ ട്രൈലെർ പുറത്തുവിട്ടു. വിയറ്റ്നാം കോളനി, ലേഡീസ് ആൻഡ് ജെൻറ്റിൽമാൻ എന്നീ ചിത്രങ്ങൾക്ക് ശേഷം സിദ്ദിഖും, മോഹൻലാലും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്.സിദ്ധിഖ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

സച്ചിദാനന്ദൻ എന്ന കഥാപാത്രമാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഒരു സസ്പെൻസ് കോമഡി ആക്ഷൻ ത്രില്ലർ ചിത്രമാണിതെന്ന് അണിയറപ്രവർത്തകർ സൂചിപ്പിച്ചു.മോഹൻലാലിനൊപ്പം അർബാസ്‌ ഖാൻ, അനൂപ് മേനോൻ, സിദ്ദിഖ്, ടിനിടോം  ചെമ്പൻ വിനോദ് ജോസ്‌, വിഷ്ണു ഉണ്ണികൃഷ്ണൻ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നു. തെന്നിന്ത്യൻ താരം റെജീന കസാൻഡ്രയും ഈ ചിത്രത്തിലുണ്ട്. മിർണാ മേനോനാണ് ചിത്രത്തിൽ മോഹൻലാലിൻറെ നായികയായി എത്തുന്നത്. ദീപക് ദേവ് ആണ് ചിത്രത്തിന് സംഗീതം നിർവഹിച്ചിരിക്കുന്നത്. എസ് ടാക്കീസ്, വൈശാഖ് സിനിമ, ഷാ മാൻ ഇന്റർനാഷണൽ എന്നീ ബാനറുകൾ സംയുക്തമായി നിർമ്മിക്കുന്ന ചിത്രത്തിന്റെ നിർമ്മാതാക്കൾ സിദ്ദിഖും, ജെൻസോ ജോസും, വൈശാഖ രാജനും, ഫിലിപ്പോസ് കെ. ജോസും, മനു മാളികയ്ക്കലുമാണ്. ഇരുപത്തഞ്ചുകോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ബോളിവുഡ് താരം അർബാസ്‌ ഖാന്റെ ആദ്യ മലയാള ചിത്രം കൂടിയാണ് ബിഗ് ബ്രദർ.

shortlink

Related Articles

Post Your Comments

Back to top button