BollywoodCinemaGeneralLatest NewsNEWS

‘ഹൃതിക്കിന്റെ ക്യൂട്ട് ലുക്കിൽ മനംമയങ്ങി ദീപിക പദുക്കോൺ ; വീഡിയോ കാണാം

ഒരു സ്പൂണിൽ കേക്ക് എടുത്ത് ദീപികയുടെ വായിൽ വയ്ക്കുന്നതാണ് വിഡിയോയിൽ കാണുന്നത്.

ബോളിവുഡിലെ ഗ്രീക്ക് ദൈവം എന്നാണ് സൂപ്പർസ്റ്റാർ ഹൃതിക് റോഷനെ വിശേഷിപ്പിക്കുന്നത്. ഏഷ്യയിലെ ഏറ്റവും സെക്സിയസ്റ്റ് മാൻ എന്ന വിശേഷണം ഇക്കുറിയും സ്വന്തമാക്കിയത് ഹൃതിക് ആണ്. ഇപ്പോഴിതാ ഹൃതിക്കിന്റെ ലുക്കിൽ മയങ്ങിയിരിക്കുകയാണ് ബോളിവുഡ് സൂപ്പർ നായിക ദീപിക പദുക്കോൺ.

ബോളിവുഡ് പി ആൺ ആയ രോഹിണി അയ്യരുടെ വീട്ടിൽ നടന്ന പാർട്ടിയിൽ ഇരുവരും പങ്കെടുത്തിരുന്നു. ഹൃതിക് എങ്ങനെയാണ് ഒരു ചോക്കലേറ്റ് കേക്കിലൂടെ ദീപികയുടെ മനം കവർന്നതെന്ന് കാണിക്കുന്ന വിഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്.

കുറച്ചു ദിവസം മുൻപ് ഹൃതിക്കിന്റെ പുതിയ ചിത്രം വാറിലെ ലുക്ക് കണ്ട് തനിക്ക് ചോക്കലേറ്റ് പേസ്ട്രി ആണ് ഓർമ വന്നതെന്ന് ദീപിക ട്വീറ്റ് ചെയ്തിരുന്നു. കോർണർ ഹൗസിലെ ഡെത്ത് ബൈ ചോക്കലേറ്റ് എന്ന പേസട്രിയോടാണ് ഉപമിച്ചത്. ഇപ്പോഴിതാ ഹൃതിക്കിൽ നിന്ന് തന്നെ ചോക്കലേറ്റ് കഴിക്കാനുള്ള ഭാഗ്യം ദീപികയ്ക്ക് ലഭിച്ചിരിക്കുകയാണ്.

ഒരു സ്പൂണിൽ കേക്ക് എടുത്ത് ദീപികയുടെ വായിൽ വയ്ക്കുന്നതാണ് വിഡിയോയിൽ കാണുന്നത്. ഈ സമയമൊക്കെയും ദീപിക കണ്ണെടുക്കാതെ ഹൃതിക്കിനെ നോക്കി നിൽക്കുന്നതും കാണാം.

shortlink

Related Articles

Post Your Comments


Back to top button