CinemaLatest NewsMollywoodNEWS

ബാഹുബലിക്ക് ശേഷം മാസ് സംഘടനവുമായി ടോവിനോയുടെ മിന്നല്‍ മുരളി

 

മലയാളത്തിന്റെ പ്രിയ താരമാണ് ടോവിനോ താരത്തിന്റെ പുതിയ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍ ഇപ്പോള്‍ ഏറ്റവും പുതിയ വിശേഷവുമായി എത്തിയിരിക്കുകയാണ് താരം .കുഞ്ഞി രാമായണം, ഗോദ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ചിത്രം മിന്നല്‍ മുരളിയുടെ ഷൂട്ടിംഗ് 23ന് കര്‍ണാടകയില്‍ തുടങ്ങും. ടോവിനോ തോമസ് സൂപ്പര്‍ ഹീറോ വേഷത്തില്‍ എത്തുന്ന ചിത്രത്തിന് ഹോളിവുഡ് ഫൈറ്റ് മാസ്റ്റര്‍ വ്ലാദ് റിംബര്‍ഗാണ് സംഘടനം ഒരുക്കുന്നത്. ബാഹുബലി 2, സുല്‍ത്താന്‍ തുടങ്ങിയ ഇന്ത്യന്‍ സിനിമകളിലും പ്രവര്‍ത്തിച്ചിട്ടുള്ള വ്ലാദിന്റെ ആദ്യ മലയാള ചിത്രമാണ് മിന്നല്‍ മുരളി. വീക്കെന്‍ഡ് ബ്ലോക്ക് ബസ്റ്ററിന്റെ ബാനറില്‍ സോഫിയ പോള്‍ നിര്‍മിക്കുന്ന ചിത്രം വന്‍ കാന്‍വാസിലാണ് ഒരുക്കുന്നത്. കര്‍ണാടകത്തിന് പുറമെ വയനാടും ചിത്രത്തിന്റെ ലൊക്കേഷനാണ്.

ഗുരു സോമസുന്ദരം, അജു വര്‍ഗീസ്, ബൈജു സന്തോഷ്, ഹരിശീ അശോകന്‍, പി.ബാലചനന്‍, ജൂഡ് ആന്റണി, ഫെമിനാ ജോര്‍ജ്, ഷെല്ലി കിഷോര്‍, സ്നേഹാ ബാബു, മാസ്റ്റര്‍ വസീത്. അരുണ്‍ അനിരുദ്ധന്‍, ജസ്റ്റിന്‍ മാത്യു എന്നിവരുടേതാണ് തിരക്കഥ. സംഗീതം ഷാന്‍ റഹ്മാന്‍. ഗാനങ്ങള്‍ മനു മഞ്ജിത്ത്. സമീര്‍ താഹിറാണ് ഛായാഗ്രാഹകന്‍. എഡിറ്റിംഗ് ലിവിംഗ് സ്റ്റണ്‍ മാത്യു. ഓണം റിലീസായി ചിത്രം തിയറ്ററുകളിലെത്തിക്കുന്നതിനാണ് ശ്രമത്തിലാണ് അണിയറ പ്രവര്‍ത്തകര്‍.

shortlink

Related Articles

Post Your Comments


Back to top button