CinemaGeneralLatest NewsMollywoodNEWS

മോഹൻലാലിന്റയെ കൈക്ക് അടിയന്തിര ശസ്ത്രക്രിയ: ഡോക്ടർക്ക് നന്ദി പറഞ്ഞ് നടൻ

ദുബായിലെ ബുർജീൽ ആശുപത്രിയിലെ അഡ്വാൻസ്ഡ് സർജറി വിഭാഗത്തിലെ ഡോക്ടറായ ഭുവനേശ്വർ മചാനിക്കാണ് മോഹൻലാൽ തന്റെ നന്ദി അറിയിച്ചത്.

തക്കസമയത്ത് തനിക്ക് ആവശ്യമായ ചികിത്സ തന്നു സഹായിച്ച ഡോക്ടർക്ക് നന്ദി പറഞനടൻ മോഹൻലാൽ. ദുബായിലെ ബുർജീൽ ആശുപത്രിയിലെ അഡ്വാൻസ്ഡ് സർജറി വിഭാഗത്തിലെ ഡോക്ടറായ ഭുവനേശ്വർ മചാനിക്കാണ് മോഹൻലാൽ തന്റെ നന്ദി അറിയിച്ചത്. ഭുവനേശ്വറിന്റെ വൈദഗ്ദ്യം കാരണമാണ് തന്റെ കൈക്ക് ആവശ്യമായ ചികിത്സ കിട്ടിയതെന്നും മോഹൻലാൽ പറയുന്നുണ്ട്. തന്റെ ഫേസ്ബുക്ക് പേജിലൂടെ മോഹൻലാൽ തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്.

തങ്ങളുടെ പ്രിയപ്പെട്ട ‘ലാലേട്ടൻ’ അതിവേഗം സുഖം പ്രാപിക്കട്ടെ എന്നറിയിച്ചുകൊണ്ട് നിരവധി പേരാണ്  പോസ്റ്റിന് കീഴിൽ കമന്റുകളുമായി എത്തിയിട്ടുണ്ട്. ബാൻഡേജ് ചെയ്യപ്പെട്ട കയ്യോടെ ഡോക്ടറിനൊപ്പം നിൽക്കുന്ന ചിത്രവും താരം പോസ്റ്റിൽ നൽകിയിട്ടുണ്ട്. അടുത്തിടെ ഏതാനും ഉദ്ഘാടന വേദികളിലും മറ്റും ബാൻഡേജിട്ട കൈയുമായി താരം പ്രത്യക്ഷപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments


Back to top button