GeneralLatest NewsMollywood

മലയാളത്തിന്റെ പ്രിയ നടി മൃദുല മുരളി വിവാഹിതയാകുന്നു

എല്‍സമ്മ എന്ന ആണ്‍കുട്ടി, അയാള്‍ ഞാനല്ല,, ശിഖാമണി തുടങ്ങിയവ ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് മൃദുല

റെഡ് ചില്ലീസ് എന്ന ചിത്രത്തിലൂടെ മലയാളത്തിലേയ്ക്ക് എത്തിയ നടി മൃദുല മുരളി വിവാഹിതയാകുന്നു. നിതിന്‍ വിജയനാണ് വരന്‍. ഞായറാഴ്ചയായിരുന്നു ഇവരുടെ വിവാഹ നിശ്ചയം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത വളരെ ലളിതമായ ചടങ്ങില്‍ നടി ഭാവന, രമ്യാ നമ്ബീശന്‍, ഷഫ്ന, ശരണ്യ മോഹന്‍, ശില്‍പ ബാല, ഗായിക സയനോര, അമൃത സുരേഷ് , സഹോദരി അഭിരാമി സുരേഷ് എന്നിവരും പങ്കെടുത്തിരുന്നു.

നടന്മാരായ ഹേമന്ത്‌, മണികണ്ഠന്‍ , ഗായകന്‍ വിജയ് യേശുദാസ് തുടങ്ങിയവര്‍ നിശ്ചയത്തിനെത്തിയിരുന്നു. മൃദുലയ്ക്കും നിതിനും വേണ്ടി രമ്യ, സയനോര, വിജയ് യേശുദാസ്, മണികണ്ഠന്‍ എന്നിവരുടെ പാട്ടും ഉണ്ടായിരുന്നു. മൃദുലയും നിതിനും ഗാനം ആലപിച്ചു.

എല്‍സമ്മ എന്ന ആണ്‍കുട്ടി, അയാള്‍ ഞാനല്ല,, ശിഖാമണി തുടങ്ങിയവ ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട മൃദുല രാഗ്ദേശില്‍ ക്യാപ്റ്റന്‍ ലക്ഷമിയായി ബോളിവുഡിലും പ്രേക്ഷക പ്രീതി നേടി.

shortlink

Related Articles

Post Your Comments


Back to top button