CinemaGeneralLatest NewsMollywoodNEWS

സത്യത്തിൽ പ്രവീണ വീണ്ടും അമ്മയാകാൻ തുടങ്ങുകയാണോ ; മറുപടിയുമായി താരം

നാൽപ്പതിൽ ഒരു ചെറിയ വളക്കാപ്പ് എന്നായിരുന്നു ചിത്രത്തിന് താരം നൽകിയ ക്യാപ്‌ഷൻ

സിനിമ – സീരിയൽ താരം പ്രവീണ കഴിഞ്ഞ ദിവസം എഫ്ബിയിൽ പങ്ക് വച്ച ഒരു ചിത്രം ഏറെ വൈറൽ ആയിരുന്നു. നാൽപ്പതിൽ ഒരു ചെറിയ വളക്കാപ്പ് എന്നായിരുന്നു ചിത്രത്തിന് താരം നൽകിയ ക്യാപ്‌ഷൻ ഇത് കണ്ടതോടെ താരം വീണ്ടും അമ്മയാകാൻ തുടങ്ങുന്നു എന്നാണ് ആരാധകർ കരുതിയത്. വളക്കാപ്പ് എന്താണ് സംഭവം എന്ന് തിരക്കുന്ന ഒരാളോട് പ്രെഗ്നന്റ് ആകുമ്പോൾ നടത്തുന്ന ചടങ്ങാണ് ഇതെന്ന് പ്രവീണ തന്നെ വ്യക്തമാക്കിയിരുന്നു. താരത്തിന്റെ ഈ മറുപടി കൂടി എത്തിയതോടെ നിരവധി ആളുകൾ പ്രവീണയ്ക്ക് ആശംസകളുമായെത്തി.

ഇപ്പോഴിതാ ആ ചിത്രത്തിനെ മറുപടിയുമായി എത്തിരിക്കുകയാണ് താരം. നിരവധി ആളുകൾ താരത്തിന് ആശംസകളുമായി എത്തിയപ്പോഴാണ് പ്രവീണ മറുപടി നൽകിയത്. ഒരു മൂവി ഷൂട്ടിങ് ആണേ, എല്ലാവരുടെയും ആത്മാർത്ഥമായ സ്നേഹത്തിന് ഒരുപാടി നന്ദി എന്നും താരം വ്യക്തമാക്കി.

വർഷങ്ങളായി കലാരംഗത്ത് പ്രവീണ സജീവമായ പ്രവീണ നിരവധി ചലചിത്രങ്ങളിലും സീരിയലുകളിലും അഭിനയിച്ചു. ഒപ്പം സംസ്ഥാന സർക്കാരിന്റെ മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്കാരം രണ്ടു തവണ പ്രവീണ സ്വന്തമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button