CinemaLatest NewsMollywoodNEWS

തന്റെ പുതിയ ചിത്രത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് ബേസില്‍ ജോസഫ്

ഒരുപാട് ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന ഒരു വലിയ യുദ്ധത്തിനുള്ള പടപ്പുറപ്പാടാണ്

 

മലയാള സിനിമയ്ക്ക് സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകനാണ് ബേസില്‍ ജോസഫ്
സൂപ്പര്‍ ഹിറ്റ് ചിത്രം ‘ഗോദ’യ്ക്ക് ശേഷം ടൊവീനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘മിന്നല്‍ മുരളി’. ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. സംവിധായകന്‍ ബേസില്‍ ജോസഫ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ച വിവരം അറിയിച്ചത്.

തന്റെ മറ്റ് ചിത്രങ്ങളേക്കാള്‍ വലിയൊരു ചിത്രമാണ് ഇതെന്നാണ് ബേസില്‍ ഫേസ്ബുക്കില്‍ കുറിച്ചിട്ടുള്ളത്.’ഒരുപാട് ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന ഒരു വലിയ യുദ്ധത്തിനുള്ള പടപ്പുറപ്പാടാണ്’ എന്നാണ് ചിത്രത്തെ കുറിച്ച് ബേസില്‍ പറയുന്നത്.ഇത്തവണ മലയാളത്തിന് പുറമെ നാല് ഭാഷകളിലാണ് തന്റെ ചിത്രം എത്തുന്നതെന്നും ബേസില്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഷാന്‍ റഹ്മാന്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോളാണ് ചിത്രം നിര്‍മ്മിക്കുന്നത്. വയനാട്, കര്‍ണാടകയിലെ ഉമ്മിക്കുപ്പ തുടങ്ങിയ സ്ഥലങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.ബാഹുബലിക്ക് ശേഷം സംഘടനം ഒരുക്കിയ ടീമാണ് മിന്നല്‍ മുരളിയുടെയും സംഘടനങ്ങള്‍ ഒരുക്കിയിരിക്കുന്നത്.ബേസിലിന്റെ ഏറ്റവും പുതിയ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകരും.എന്തായാലും പുതിയൊരു അനുഭവമായിരിക്കും ചിത്രം നല്‍ക്കുക.

shortlink

Related Articles

Post Your Comments


Back to top button