CinemaGeneralLatest NewsMollywoodNEWS

കുട്ടികളോടൊപ്പം പാട്ടു പാടി മാസ് എന്‍ട്രിയുമായി ടോപ് സിംഗർ വേദിയിലേക്ക് മഞ്ജു വാര്യര്‍

ക്രിസ്മസ് സ്‌പെഷല്‍ എപ്പിസോഡിലേക്ക് ലേഡി സൂപ്പര്‍ സ്റ്റാറാണ് അതിഥിയായി എത്തുന്നത്.

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിലൊന്നാണ് ടോപ് സിംഗര്‍. ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന പരിപാടിക്ക് ഗംഭീര സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കുരുന്ന് ഗായകരുടെ പാട്ടിന് മുന്നില്‍ ആരാധകര്‍ മാത്രമല്ല വിധികര്‍ത്താക്കളും അത്ഭുതത്തോടെ നിന്നുപോവാറുണ്ട്. പതിവില്‍ നിന്നും വ്യത്യസ്തമായ വിധിനിര്‍ണ്ണയമാണ് പരിപാടിയിലേത്. കുഞ്ഞുഗായകര്‍ക്ക് ആരാധകരേറെയാണ്. അതാത് ദിവസത്തെ എപ്പിസോഡിന് മുന്നോടിയായി പുറത്തുവരുന്ന പ്രമോ വീഡിയോ ക്ഷണനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ ഹിറ്റാകുന്നത്. വ്യത്യസ്തമായ ഗാനങ്ങളുമായാണ് കുട്ടികള്‍ എത്താറുള്ളത്. വിധികര്‍ത്താക്കള്‍ക്ക് പുറമെ താരങ്ങളും പരിപാടിയിലേക്ക് അതിഥിയായി എത്താറുണ്ട്.

 

ക്രിസ്മസ് സ്‌പെഷല്‍ എപ്പിസോഡിലേക്ക് ലേഡി സൂപ്പര്‍ സ്റ്റാറാണ് അതിഥിയായി എത്തുന്നത്. നേരത്തെ മോഹന്‍ലാല്‍, മമ്മൂട്ടി, ജയറാം, ദിലീപ്, ജയസൂര്യ തുടങ്ങിയവര്‍ പരിപാടിയിലേക്ക് എത്തിയിരുന്നു. ഇതിന് പിന്നാലെയായാണ് മഞ്ജു വാര്യര്‍ എത്തുന്നത്. ലേഡി സൂപ്പര്‍ സ്റ്റാറിന് ഗംഭീര സ്വീകരണമാണ് മത്സരാര്‍ത്ഥികളും ജഡ്ജസും നല്‍കുന്നത്. അതീവ സന്തോഷത്തോടെയാണ് താരം ഈ പരിപാടിയിലേക്ക് എത്തിയത്.

ദൂരെ കിഴക്കുദിക്കും എന്ന ഗാനവും പ്രതി പൂവന്‍കോഴിയിലെ ഗാനവും താരം ആലപിച്ചിരുന്നു. പാട്ടുപാടാനായി എത്തിയപ്പോഴായിരുന്നു അദിതി അമ്മയുടെ ഇഷ്ടത്തെക്കുറിച്ച് മഞ്ജു വാര്യറോട് പറഞ്ഞത്. അമ്മ ആന്റിയുടെ കടുത്ത ആരാധികയാണെന്നായിരുന്നു അദിതി പറഞ്ഞത്. ഇതിന് പിന്നാലെയായാണ് അദിതിയുടെ അമ്മ വേദിയിലേക്ക് എത്തിയത്. ഞങ്ങള്‍ ക്ലാസ്‌മേറ്റ്‌സാണെന്ന് പറഞ്ഞ് വേദിയിലേക്ക് ഓടിയെത്തുകയായിരുന്നു താരം. ടോപ് സിംഗറിന്റെ പുതിയ പ്രമോ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ ഹിറ്റയിരിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button