CinemaGeneralLatest NewsMollywoodNEWS

ആരാധകര്‍ക്ക് ക്രിസ്മസ്-പുതുവത്സര സമ്മാനമൊരുക്കി ബിഗ് ബ്രദര്‍ ടീമിന്റെ സംഗീത വിരുന്ന്

കൊച്ചി ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ ഒരുക്കുന്ന വേദിയില്‍ വൈകുന്നേരം ആറ് മണിയോടെ പരിപാടികള്‍ ആരംഭിക്കും.

ആരാധകര്‍ക്ക് ക്രിസ്മസ്-പുതുവത്സര സമ്മാനമൊരുക്കി ബിഗ് ബ്രദര്‍ ടീം. മോഹന്‍ലാല്‍-സിദ്ധിഖ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ബിഗ് ബ്രദറിന്റെ ഓഡിയോ ലോഞ്ചിന്റെ ഭാഗമായി സംഗീത നിശയാണ് ആരാധകര്‍ക്കായി അണിയറപ്രവര്‍ത്തകര്‍ ഒരുക്കുന്നത്. ഡിസംബര്‍ 26ന് നടക്കുന്ന പരിപാടിയില്‍ ദീപക് ദേവിന്റെ ലൈവ് സംഗീത നിശയും അരങ്ങേറും.

കൊച്ചി ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ ഒരുക്കുന്ന വേദിയില്‍ വൈകുന്നേരം ആറ് മണിയോടെ പരിപാടികള്‍ ആരംഭിക്കും. പൊതുജനങ്ങള്‍ക്കും പ്രവേശനമുണ്ടായിരിക്കും.

ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ബിഗ് ബ്രദര്‍ 2020 ല്‍ റിലീസ് ആവുന്ന ആദ്യ മോഹന്‍ലാല്‍ ചിത്രം കൂടിയാണ്. 2013ല്‍ പുറത്തുവന്ന ലേഡീസ് ആന്റ് ജെന്റില്‍മാന് ശേഷം സിദ്ദിഖും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രം കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്. ബോളിവുഡ് താരം അര്‍ബാസ് ഖാനും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

shortlink

Post Your Comments


Back to top button