CinemaGeneralLatest NewsMollywoodNEWS

ഈ ‘അപ്പോസ്തലൻ’ ഈശ്വരന്റെ മറ്റൊരു പ്രതിരൂപമാണ്; അഡ്വെഞ്ചര്‍ ഡ്രാമയുമായി ജയസൂര്യ

മലയാള ചലച്ചിത്ര താരങ്ങള്‍ക്ക് പുറമേ ഈ ചിത്രത്തിൽ ഈജിപ്തില്‍ നിന്നും സിറിയയില്‍ നിന്നുമുള്ള താരങ്ങളും ഉണ്ടാകുമെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചതായി റിപ്പോര്‍ട്ടുണ്ട്

അപ്പോസ്തലൻ്റെ’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ട് നടി അനുസിതാര. ജയസൂര്യയാണ് ചിത്രത്തിൽ നായകനായെത്തുന്നത്. കെ.എസ് ബാവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അഡ്വഞ്ചര്‍ ഡ്രാമയായാണ് ചിത്രം ഒരുക്കുക. മലയാള ചലച്ചിത്ര താരങ്ങള്‍ക്ക് പുറമേ ഈ ചിത്രത്തിൽ ഈജിപ്തില്‍ നിന്നും സിറിയയില്‍ നിന്നുമുള്ള താരങ്ങളും ഉണ്ടാകുമെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചതായി റിപ്പോര്‍ട്ടുണ്ട്. കുഞ്ചാക്കോ ബോബന്‍, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ടൊവിനോ, ആസിഫ് അലി, മഞ്ജു വാര്യര്‍, മംമ്ത മോഹന്‍ദാസ്, ഹണി റോസ്, മിയ എന്നിവരും ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിട്ടുണ്ട്.

ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് ജയസൂര്യ കുറിച്ചത് ഇങ്ങനെയാണ്. ചില കഥാപാത്രങ്ങളെ അറിഞ്ഞ് കഴിഞ്ഞാൽ ആ വ്യക്തിയായി മാറാനുള്ള കാത്തിരിപ്പ്, അത് പറഞ്ഞ് അറിയിക്കാൻ കഴിയാത്ത ഒരു അനുഭവമാണെന്ന് താരം കുറിച്ചു. നവാഗത സംവിധായകൻ ബാവയും, നിർമ്മാതാവ് അരുൺ നാരായണനും ഈ കഥയും കഥാപാത്രവും പറഞ്ഞു കഴിഞ്ഞപ്പോൾ ഇത് തന്നിലേക്ക് എത്തിച്ചതിന് ദൈവത്തോട് താൻ നന്ദി പറയുകയായിരുന്നുവെന്നും താരം കുറിച്ചിരിക്കുന്നു. ഈ ‘അപ്പോസ്തലൻ’ ഈശ്വരന്റെ മറ്റൊരു പ്രതിരൂപമാണെന്നും എല്ലാവർക്കും സമാധാനത്തിന്റെ ക്രിസ്മസ് ദിനാശംസകളെന്നും ജയസൂര്യ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് കുറിച്ചിരിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button