CinemaGeneralLatest NewsMollywoodNEWS

ആരാധകർക്ക് വ്യത്യസ്‍തമായൊരു ക്രിസ്തുമസ് വിഷസുമായി സീരിയൽ താരം സംഗീത മോഹൻ

താരം ഇപ്പോൾ അഭിനയം ഒക്കെ മാറ്റിവെച്ച് കഥ എഴുതുന്ന തിരക്കിലാണ്

കൊളംബോ കുടയുടെ പരസ്യം മുതൽ കവിളിൽ മറുകുള്ള ആ സുന്ദരിയെ നമ്മൾ മലയാളികൾ ശ്രദ്ധിക്കാൻ തുടങ്ങിയതാണ്. പിന്നീട് വർഷങ്ങൾ കഴിഞ്ഞു അവൾ ഒട്ടനവധി പരമ്പരകളിലൂടെ മലയാളികളുടെ സ്വീകരണ മുറിയിലെ താരമായി. കക്ഷി മറ്റാരുമല്ല നമ്മളുടെ സ്വന്തം സംഗീത മോഹൻ. താരം ഇപ്പോൾ അഭിനയം ഒക്കെ മാറ്റിവച്ചു കഥ എഴുതുന്ന തിരക്കിലാണ്. മലയാളത്തിലെ സൂപ്പർഹിറ്റ് സീരിയലുകൾ പിറന്നത് സംഗീതയുടെ പേനാ തുമ്പിൽ നിന്നുമായിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ പുതിയ കുറിപ്പാണു ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

ബേബി ജീസസിന് പിറന്നാൾ ആശംസകൾ എന്നാണ് താരം എഫ് ബിയിൽ കുറിച്ചിരിക്കുന്നത്. നിരവധിയാളുകളാണ് താരത്തിന് ക്രിസ്തുമസ് ആശംസകളുമായി എത്തുന്നത്.

അഭിനയത്തിൽ ഉണ്ടായ ആവർത്തന വിരസത മൂലമാണ് സംഗീത തിരക്കഥയിലേക്ക് ശ്രദ്ധിക്കാൻ തുടങ്ങിയത്. ആത്മസഖി ഹിറ്റായതോടെയാണ് തിരക്കഥാകൃത്ത് എന്ന നിലയിലുള്ള താരത്തിന്റെ ആത്മവിശ്വാസം വർദ്ധിച്ചത്. ഇപ്പോൾ ഹിറ്റായി പൊയ്കൊണ്ടിരിക്കുന്ന സീതാ കല്യാണത്തിന്റെ തിരക്കഥ
ഒരുക്കുന്നത് സംഗീതയാണ്.

shortlink

Post Your Comments


Back to top button