CinemaGeneralLatest NewsMollywoodNEWS

പാടുന്നതിനിടയില്‍ വേദിയിലേക്ക് ചാടിക്കയറി ആരാധകന്‍, മടക്കി അയച്ച് ലാലേട്ടന്‍- വിഡിയോ കാണാം

വേദിയെ ഇളക്കിമറിച്ച് ഓഡിയോ ലോഞ്ച് പരിപാടിക്കിടെ മോഹന്‍ലാലിന്റെ പാട്ടും ഉണ്ടായിരുന്നു

മോഹന്‍ലാൽ നായകനായി എത്തുന്ന പുതിയ ചിത്രമായ ബിഗ് ബ്രദറിനായി കാത്തിരിക്കുകയാണ് ആരാധകര്‍. സിദ്ദിഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ഇന്നലെ വൈകിട്ട് ദര്‍ബാര്‍ ഹാളില്‍ വച്ച് നടന്നു. വേദിയെ ഇളക്കിമറിച്ച് ഓഡിയോ ലോഞ്ച് പരിപാടിക്കിടെ മോഹന്‍ലാലിന്റെ പാട്ടും ഉണ്ടായിരുന്നു.

സംഗീത സംവിധായകന്‍ ദീപക് ദേവും സംഘവുമൊരുക്കിയ സംഗീത വിരുന്ന് ആരാധകര്‍ ആഘോഷമാക്കി. മോഹന്‍ലാലും സംഘവും പാടുന്നതിനിടെ ഒരു ആരാധകര്‍ വേദിയില്‍ കയറുകയും അദ്ദേഹത്തെ മോഹന്‍ലാല്‍ മടക്കി അയക്കുന്നതും വിഡിയോയില്‍ കാണാം.

ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍ എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാല്‍- സിദ്ദിഖ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് ബിഗ് ബ്രദര്‍. ബോളിവുഡ് താരം അര്‍ബാസ് ഖാനും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ജനുവരിയില്‍ ചിത്രം റിലീസ് ചെയ്യും.

shortlink

Related Articles

Post Your Comments


Back to top button