CinemaGeneralLatest NewsMollywoodNEWS

ഹെലികോപ്റ്ററില്‍ ആരാധകര്‍ക്കൊപ്പം ഡ്രൈവിംഗ് ലൈസന്‍സിന്റയെ വിജയം ആഘോഷമാക്കി പൃഥ്വിരാജ്

കൊച്ചിയില്‍ താജ് ഗേറ്റ് വേക്ക് സമീപമുള്ള ഹെലിപാഡ് ഗ്രൗണ്ടില്‍ നിന്നാണ് താരം ആദ്യം യാത്ര ആരംഭിച്ചത്

പൃഥ്വിരാജും സുരാജ് വെഞ്ഞാറമ്മൂടും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച ഡ്രൈവിങ് ലൈസൻസ് തീയേറ്ററുകളിൽ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ക്രിസ്മസ് റിലീസായെത്തിയ ചിത്രത്തിൻ്റെ വിജയം ആഘോഷിക്കുകയാണ് പൃഥ്വിരാജിപ്പേൾ. ചിത്രത്തെ ഇത്ര വിജയത്തിലെത്തിച്ച ആരാധകര്‍ക്ക് നന്ദി പറയുകയാണ് താരമിപ്പോൾ. ഒപ്പം ആരാധകര്‍ക്കൊപ്പം ഹെലികോപ്റ്ററിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും തീയേറ്റര്‍ വിസിറ്റ് നടത്തുകയാണ് താരം. ഡ്രൈവിംഗ് ലൈസന്‍സ് എന്ന പുതിയ സിനിമയുടെ വിജയാഘോഷത്തിന്റെ ഭാഗമായി മത്സരത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കൊപ്പമാണ് പൃഥ്വിരാജ് ഹെലികോപ്റ്ററിൽ സഞ്ചരിക്കുന്നത്.

കൊച്ചിയില്‍ താജ് ഗേറ്റ് വേക്ക് സമീപമുള്ള ഹെലിപാഡ് ഗ്രൗണ്ടില്‍ നിന്നാണ് താരം ആദ്യം യാത്ര ആരംഭിച്ചത്. കൊച്ചിയിൽ നിന്ന് കോഴിക്കോട്ടേക്ക് ആയിരുന്നു താരത്തിൻ്റെ ആദ്യ പറക്കല്‍. ബിജിതാ ജനാര്‍ദനന്‍ എന്ന വിജയിക്കൊപ്പമാണ് കൊച്ചിയിൽ നിന്ന് കോഴിക്കോട് കെടിസി ഹെലിപാഡ് ഗ്രൗണ്ടിൽ എത്തിയത്. തുടര്‍ന്ന് ആര്‍ പി മാളിലെ ആശിര്‍വാദ് സിനിമാസിലും പൃഥ്വിരാജ് സന്ദര്‍ശനം നടത്തിയിരുന്നു.

കോഴിക്കോട് നിന്ന് കൊല്ലം ജഡായു പാറയിലേക്ക് ഹാരിസ് പളത്ത് എന്ന വിജയിക്കൊപ്പം പറക്കും. പിന്നീട് ജഡായു പാറയില്‍ നിന്ന് അരുണ്‍ കെ ചെറിയാനൊപ്പം തിരുവനന്തപുരത്തേക്കും ജിഷ്ണു രാജീവിനൊപ്പം തിരുവനന്തപുരത്ത് നിന്ന് തിരിച്ച് കൊച്ചിയിലേക്കും യാത്ര നടത്തുകയാണ് താരം. ചിത്രത്തിന്റെ സഹനിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫനും പൃഥ്വിക്കൊപ്പം ഡ്രൈവിംഗ് ലൈസന്‍സ് സക്‌സസ് ടൂര്‍ എന്ന് പേരിട്ട ഹെലികോപ്റ്റര്‍ യാത്രയില്‍ ഒപ്പമുണ്ട്. തിരുവനന്തപുരം ഗ്രീന്‍ ഫീല്‍ഡിലുള്ള കാര്‍ണിവല്‍ സിനിമാസ്, എറണാകുളം സവിതാ തീയറ്റര്‍ എന്നിവിടങ്ങളിലും പൃഥ്വിരാജ് സന്ദര്‍ശനം നടത്തും.

shortlink

Related Articles

Post Your Comments


Back to top button