CinemaLatest NewsMollywoodNEWS

സല്‍മാന്‍ ഖാനും ഉണ്ണി മുകുന്ദനും സഹോദരന്മാരോ ഞെട്ടി തരിച്ച് ആരാധകര്‍

 

ബോളിവുഡിന്റെ സൂപ്പര്‍ താരമാണ് സല്‍മാന്‍ ഖാന്‍ താരത്തിന് ഒപ്പമുള്ള ഉണ്ണിമുകുന്ദന്റെ വിശേഷങ്ങള്‍ അറിഞ്ഞ് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍.ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്റെ പിറന്നാളായിരുന്നു ഇന്നലെ. താരത്തിന് പിറന്നാള്‍ ആശംസ നേര്‍ന്ന് നിരവധി ബോളിവുഡ് സഹതാരങ്ങള്‍ രംഗത്തെത്തിയിരുന്നു നേരിട്ട് ആശംസ അറിയിക്കാന്‍ സല്‍മാന്റെ വീടിന് മുന്‍പില്‍ നിരവധി ആരാധകരും ഒത്തുകൂടിയിരുന്നു.എന്നാല്‍ താരത്തിന്റെ പുതിയ വാര്‍ത്തയാണ് ഇപ്പോല്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. കേരളത്തിലെ മസില്‍ അളിയനും ബോളിവുഡിലെ മസില്‍ഖാന് ആശംസകള്‍ നേര്‍ന്നിരുന്നു.മലയാളത്തിന്റെ പ്രിയ താരംം ഉണ്ണിമുകുന്ദന്‍ സല്‍മാന്‍ ഖാനൊപ്പമുള്ള ചിത്രത്തിനൊപ്പമായിരുന്നു ഈ പോസ്റ്റ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാവുകയാണ് ചിത്രം.

ഹാപ്പി ബര്‍ത്ത്ഡേ സല്‍മാന്‍, എന്നും ഫാന്‍ബോയ് എന്ന അടിക്കുറിപ്പിലായിരുന്നു ചിത്രം. ഫോട്ടോ കണ്ട് മോര്‍ഫ് ചെയ്തതാണോ എന്നു സംശയിക്കുന്നവര്‍ക്കുള്ള മറുപടിയും ഇതിനൊപ്പമുണ്ടായിരുന്നു. ഈ ഫോട്ടോ മോര്‍ഫ് ചെയ്തതല്ല. സല്‍മാനൊപ്പം ഓരേയൊരു ചിത്രം എന്നീ ഹാഷ്ടാഗിനൊപ്പമാണ് ചിത്രം പോസറ്റ് ചെയ്തിരിക്കുന്നത്. എന്തായാലും ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. കണ്ടാല്‍ ചേട്ടനും അനിയനും പോലെയുണ്ടെന്നാണ് ചിലരുടെ കമന്റ്. മസില്‍ ആളിയന്മാര്‍ എന്നും കമന്റ് വരുന്നുണ്ട്.നിരവധി ആളുകളാണ് ഇതിന് കമന്റുമായി രംഗത്ത് വന്നിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button