CinemaGeneralLatest NewsMollywoodNEWS

യൂറോപ്പിലെ ക്രാക്കോയിൽ ക്രിസ്മസ് ആഘോഷിച്ച് പൂര്‍ണിമയും കുടുംബവും

പൂര്‍ണിമയും ഇന്ദ്രജിത്തും മക്കളായ നച്ചുവെന്ന നക്ഷത്രയും പാത്തുവെന്ന പ്രാര്‍ത്ഥനയും പൂര്‍ണിമയുടെ സഹോദരിയും ഭര്‍ത്താവുമായ പ്രിയയും നിഹാലും മകനായ വേദുവും രക്ഷിതാക്കളും അടക്കം യൂറോപ്പ് ട്രിപ്പിലാണ് താരങ്ങൾ

മലയാളി പ്രേക്ഷകരുടെ ഇഷ്ടതാര കുടുംബമാണ് പൂര്‍ണിമ ഇന്ദ്രജിത്തിൻ്റെ. താരങ്ങളുടെ എല്ലാ വിശേഷങ്ങളും ഇരുകൈയ്യും നീട്ടി ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്. മക്കളായ പ്രാ‍ര്‍ത്ഥന ഇന്ദ്രജിത്തും നക്ഷത്ര ഇന്ദ്രജിത്തും സിനിമാ രംഗത്ത് ചുവടുവെച്ചുകഴിഞ്ഞു. അച്ഛനും അമ്മയും മക്കളുമെല്ലാം സിനിമാരംഗത്ത് സജീവമാണ്. പൂര്‍ണിമയുടെ അനിയത്തിയും നടിയുമായ പ്രിയ മോഹനും ഭര്‍ത്താവ് നിഹാലും കുഞ്ഞ് വേദുവുമെല്ലാം ഇപ്പോൾ മാധ്യമങ്ങളുടെ ശ്രദ്ധ ആകര്‍ഷിക്കുന്നുണ്ട്.

ഇപ്പോഴിതാ ഈ വർഷത്തെ ക്രിസ്മസ് ആഘോഷം താരങ്ങൾ ആഘോഷിച്ചത് യൂറോപ്പിലെ ക്രാക്കോയിലാണ്. പൂര്‍ണിമയും ഇന്ദ്രജിത്തും മക്കളായ നച്ചുവെന്ന നക്ഷത്രയും പാത്തുവെന്ന പ്രാര്‍ത്ഥനയും പൂര്‍ണിമയുടെ സഹോദരിയും ഭര്‍ത്താവുമായ പ്രിയയും നിഹാലും മകനായ വേദുവും രക്ഷിതാക്കളും അടക്കം യൂറോപ്പ് ട്രിപ്പിലാണ് താരങ്ങൾ. നിഹാലും പ്രിയയും പുതുതായി തുടങ്ങിയ യൂട്യൂബ് ചാനലിലൂടെ ഇവരുടെ യാത്രാവിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്.

ഏവരും ഇത്തവണത്തെ ക്രിസ്മസ് ആഘോഷിച്ചത് യൂറോപ്പിലെ പോളണ്ട് ക്രാക്കോയിൽ വെച്ചായിരുന്നു. നിഹാൽ രാവിലെ പ്രഭാതഭക്ഷണമൊരുക്കിയാണ് ഇത്തവണത്തെ ക്രിസ്മസ് ആഘോഷം ആരംഭിച്ചത്. പിന്നാലെ ഏവരും പുറത്തേക്ക് കറങ്ങാനിറങ്ങി. കാഴ്ചകളും ആഘോഷങ്ങളും ഒക്കെയായി താരകുടുംബം ഏറെ ആനന്ദകരമാക്കിയിരിക്കുകയാണ് ഈ ക്രിസ്മസ്.

shortlink

Related Articles

Post Your Comments


Back to top button