Latest NewsNEWS

വിവാഹവേദിയില്‍ രജനീകാന്തുമായുള്ള ചിത്രം പങ്ക് വെച്ച് ബോളിവുഡ് താരം

 

സിനിമാതാരങ്ങള്‍ പലപ്പോഴും അവരുടെ പഴയക്കാലത്തെ ചിത്രങ്ങള്‍ പങ്ക് വെച്ച് എത്താറുണ്ട്.
താരങ്ങളുടെ പഴയ ചിത്രങ്ങള്‍ എപ്പോഴും ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. അത്തരം ചിത്രങ്ങള്‍ നിമിഷ നേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടാറുള്ളത്. ഇപ്പോള്‍ വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള വിവാഹ ചിത്രം പങ്കുവച്ചിരിക്കുകയാണ് ബോളിവുഡ് താരം അയേഷ ഷറോഫ്. രജനീകാന്തുമായുള്ള ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്.ബോളിവുഡ് താരത്തിന്റെയും കോളിവുഡ് സൂപ്പര്‍ താരത്തിന്റെയും ചിത്രം ആഘോഷമാക്കിയിരിക്കുകയാണ് ആരാധകര്‍.

ജാക്കി ഷറോഫുമായുള്ള വിവാഹചിത്രത്തില്‍ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രം സൂപ്പര്‍സ്റ്റാര്‍ രജനീകാന്തായിരുന്നു. ബോളിവുഡിന്റെ താര ദമ്പതികളായ ജാക്കി ഷറോഫ്, അയേഷ ഷറോഫ് എന്നിവര്‍ക്കു പുറമേ സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത്, ഡിംപിള്‍ കപാഡിയ, അനുപം ഖേര്‍ എന്നിവരും ഈ ചിത്രത്തിലുണ്ട്. 32 വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ചിത്രമാണിത്.

ഏഴ് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ 1987 ലാണ് ജാക്കി ഷറോഫും അയേഷ ദത്തും വിവാഹിതരാകുന്നത്. ഹീറോ, രംഗീല, 1942: എ ലവ് സ്റ്റോറി, മിഷന്‍ കശ്മീര്‍ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ നടനാണ് ജാക്കി ഷറോഫ്. മോഡലും നടിയും സിനിമാ നിര്‍മാതാവുമാണ് അയേഷ ഷറോഫും താര ദമ്പതിക്കളെ പോലെ താരപുത്രനും സിനിമാലോകത്ത് ആരാധകരുടെ പ്രിയതാരമാണ്.പ്രമുഖ നടന്‍ ടൈഗര്‍ ഷറോഫ് ജാക്കി ഷറോഫിന്റെയും അയേഷ ഷറോഫിന്റെയും മകനാണ്. ടൈഗര്‍ ഷറോഫ് ബാഗി, ഫ്‌ലയിംഗ് ജാട്ട്, സ്റ്റുഡന്റ് ഓഫ് ദ ഇയര്‍, വാര്‍ തുടങ്ങി ശ്രദ്ധേയമായ സിനിമകളിലൂടെ ബോളിവുഡിന്റെ പ്രിയതാരമാണ് ടൈഗര്‍ ഷറോഫ്.

shortlink

Related Articles

Post Your Comments


Back to top button