CinemaGeneralLatest NewsMollywoodNEWS

ആ രംഗം സ്ക്രിപ്റ്റഡായിരുന്നില്ല , എനിക്കെൻ്റെ കണ്ണുനീര്‍ നിയന്ത്രിക്കാനായില്ല ; ബാലു പറയുന്നു

വലിയ ആഘോഷമായി ഒരുക്കിയ ലെച്ചുവിൻ്റെ വിവാഹത്തിനൊടുവിൽ അച്ഛൻ മകളെ വിളിച്ചുകൊണ്ടുപോയി മാറിയിരുന്ന് സംസാരിക്കുന്ന രംഗം കാണുന്ന ആരുടെയും കണ്ണു നിറയ്ക്കുന്നതായിരുന്നു.

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഏറെ പ്രിയപ്പെട്ട സീരിയലാണ് ഉപ്പും മുളകും. പരമ്പരയിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷക മനസ്സിൽ നിറഞ്ഞു നിൽക്കുന്നവരാണ്. ശങ്കരണ്ണൻ മുതൽ പാറുക്കുട്ടി വരെ. കഴിഞ്ഞയാഴ്ചയായിരുന്നു പ്രേക്ഷകരുടെ പ്രിയപ്പെട്ട എപ്പിസോഡ് കടന്നുപോയത്. വര്‍ഷങ്ങളായി കേരളത്തിലെ വീടുകളിലെ പെങ്ങളൂട്ടിയായി മാറിയ ലെച്ചുവിൻ്റ വിവാഹം കഴിഞ്ഞത് കഴിഞ്ഞ ക്രിസ്മസ് ദിനത്തിലായിരുന്നു. ഈ എപ്പിസോഡിലെ ഓരോ രംഗങ്ങളും പ്രേക്ഷക മനസ്സിൽ നിറഞ്ഞു നിൽക്കുകയാണ്. അതിൽ എടുത്തുപറയേണ്ടത് ലെച്ചുവും അച്ഛനുമായുള്ള ഇമോഷണൽ രംഗമായിരുന്നു. ഏറെ ഹൃദയസ്പര്‍ശിയായിരുന്നു ഓരോ പ്രേക്ഷകനും ആ രംഗം.

വലിയ ആഘോഷമായി ഒരുക്കിയ ലെച്ചുവിൻ്റെ വിവാഹത്തിനൊടുവിൽ അച്ഛൻ മകളെ വിളിച്ചുകൊണ്ടുപോയി മാറിയിരുന്ന് സംസാരിക്കുന്ന രംഗം കാണുന്ന ആരുടെയും കണ്ണു നിറയ്ക്കുന്നതായിരുന്നു. അച്ഛൻ മകൾ ബന്ധത്തിൻ്റെ ആഴം വ്യക്തമാക്കുന്ന രംഗങ്ങളായിരുന്നു അത്. വിവാഹശേഷം ലെച്ചു സിദ്ദുവിൻ്റെ വീട്ടിലേക്ക് പോകാനിറങ്ങുന്നതിന് മുൻപായി അച്ഛൻ മകളോട് ക്ഷമാപണം നടത്തുന്ന രംഗമാണ് പ്രേക്ഷകരുടെ ഹൃദയത്തിലേറിയത്.

മിനിസ്ക്രീനിലെ സ്നേഹനിധിയായ അച്ഛനായി നിറഞ്ഞാടുന്ന ബാലു ഇപ്പോൾ ആ രംഗങ്ങളുടെ ഷൂട്ടിനെ പറ്റി വാചാലനാകുകയാണ്. ആ രംഗം ഒട്ടും സ്ക്രിപ്റ്റഡായിരുന്നില്ല. ആ രംഗത്തിനായി തനിക്ക് ഗ്ലിസറിൻ ഉപയോഗിക്കേണ്ടി വന്നിരുന്നില്ല. മകൾക്ക് കുറച്ച് ഉപദേശം കൊടുക്കാമെന്ന് മാത്രമായിരുന്നു ഉദ്ദേശം. പക്ഷേ അഭിനയിക്കുമ്പോൾ എനിക്കെൻ്റെ കണ്ണുനീര്‍ നിയന്ത്രിക്കാനായില്ല. ബിജു സോപാനം തുറന്ന് പറയുന്നു.

ലെച്ചുവായി സ്ക്രീനിലെത്തുന്ന ജൂഹി റുസ്തഗിയും മികച്ച പ്രകടനം തന്നെ കാഴ്ച വെച്ചതുകൊണ്ടാണ് ആ രംഗം അത്രയും മികച്ചതായതെന്ന് ബിജു സോപാനം പറഞ്ഞു. അവരെൻ്റെ സ്ക്രീനിലെ മക്കൾ മാത്രമല്ല, ഷൂട്ടിൻ്റെ ആദ്യ ദിവസം മുതൽക്കെ തന്നെ അവരെന്നെ വിളിക്കുന്നത് അച്ഛൻ എന്ന് തന്നെയാണ്. ഹൃദയം കൊണ്ടാണ് അവര്‍ അങ്ങനെ വിളിക്കുന്നത്. മകളുടെ വിവാഹം ഒരച്ഛൻ എന്ന നിലയിൽ കാണുമ്പോൾ ഏതൊരച്ഛനും ഉണ്ടാകുന്ന സ്വാഭാവികമായ ഇമോഷനാണ് തനിക്കുമുണ്ടായതെന്ന് ബിജു സോപാനം പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button