CinemaKollywood

ദര്‍ബാറിന് ശേഷം മമ്മൂട്ടി- രജനി കൂട്ട്‌ക്കെട്ടില്‍ ചിത്രം ഉണ്ടാകുമോ.? വെളിപ്പെടുത്തി സംവിധായകന്‍

 

തമിഴകത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ രജനികാന്തും മലയാള സിനിമയുടെ സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിയും ഒരുമിച്ചെത്തുന്ന ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. തെന്നിന്ത്യന്‍ സിനിമ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സ്‌റ്റൈല്‍ മന്നന്‍ രജനികാന്ത് ചിത്രമാണ് ദര്‍ബാര്‍.ചിത്രവുമായി ബന്ധപ്പെട്ടാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. എആര്‍ മുരുകദോസ്- രജനികാന്ത് കൂട്ട്‌ക്കെട്ടില്‍ ഒരുങ്ങുന്ന ചിത്രം ജനുവരി 9 ആണ് തിയേറ്ററില്‍ എത്തുക. ഏറെ നാളുകള്‍ക്ക് ശേഷം രജനികാന്തും നയന്‍താരയും ഒന്നിക്കുന്ന ചിത്രമാണ് ദര്‍ബാര്‍. ചിത്രത്തിന്റെ ട്രെയിലര്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്

ചിത്രം തിയേറ്ററിലെത്താന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കുമ്പോള്‍ ആരാധകരില്‍ ആകാംക്ഷ സൃഷ്ടച്ചിരിക്കുകയാണ് സംവിധായകന്‍ എആര്‍ മുരുകദോസ് പങ്കുവെച്ച ചിത്രം. തെന്നിന്ത്യന്‍ സിനിമ ലോകത്തും സോഷ്യല്‍ മീഡിയയിലും ചിത്രം ചര്‍ച്ച വിഷയമായിരിക്കുകയാണ് മമ്മൂട്ടിയും രജനികാന്തും ഒന്നിച്ചു നില്‍ക്കുന്ന ചിത്രമാണ് സംവിധായകന്‍ പങ്കുവെച്ചിരിക്കുന്നത്. മമ്മൂട്ടിയും രജനിയും ആദ്യമായി ഒന്നിച്ചെത്തിയ മണി രത്‌നം ചിത്രമായ ദളപതിയില്‍ താരങ്ങള്‍ ഒന്നിച്ചുള്ള ചിത്രമാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. അടിക്കുറിപ്പ് ഇല്ലാതെയാണ് സംവിധായകന്‍ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഈ ചിത്രത്തിന് പിന്നാലെ ആരാധകര്‍.

നേരത്തെ തന്നെ മമ്മൂട്ടി- മുരുകദോസ്- രജനി കൂട്ട്‌ക്കെട്ടില്‍ ചിത്രം ഒരുങ്ങുന്നു എന്നുളള വാര്‍ത്തകള്‍ വന്നിരുന്നു ഇതിനു ശേഷമാണ് രജനി ചിത്രം ദര്‍ബാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. എന്നാല്‍ പിന്നീട് മമ്മൂട്ടി ചിത്രത്തെ കുറിച്ച് കൂടുതല്‍ വര്‍ത്തകള്‍ പുറത്തു വന്നിരുന്നില്ല. അതിനിടയിലാണ് ഇത്തരത്തിലുള്ള ചിത്രം പങ്കുവെച്ച് മുരുകദോസ് എത്തുന്നത്. ഇത് പ്രേക്ഷകരില്‍ വീണ്ടും പ്രതീക്ഷ ഉണര്‍ത്തുന്നുണ്ട്. ദര്‍ബാറിന ശേഷം മമ്മൂട്ടി- രജനി കൂട്ട്‌ക്കെട്ടില്‍ ചിത്രം ഉണ്ടാകും? എന്നുള്ള പ്രതീക്ഷ പ്രേക്ഷകര്‍ പങ്കുവെയ്ക്കുന്നുണ്ട്. അതേ സമയം അതോ ദര്‍ബാറില്‍ മമ്മൂട്ടി അതിഥി വേഷത്തിലുണ്ടോയെന്നുള്ള സംശയവും പ്രേക്ഷകര്‍ പങ്കുവെയ്ക്കുന്നുണ്ട്.താരങ്ങളുടെ പുതിയ വിശേഷത്തിനായി കാത്തിരിക്കുകയാണ് ഇപ്പോള്‍ ആരാധകര്‍

shortlink

Related Articles

Post Your Comments


Back to top button