CinemaKollywoodLatest NewsNEWS

തന്റെ ആഗ്രഹത്തെ കുറിച്ച് തുറന്ന് പറഞ്ഞ് നടന്‍ വിജയ് ദേവരകൊണ്ട

 

തെലുങ്കിന് പുറമെ നിരവധി ആരാധകരുള്ള സൂപ്പര്‍ താരമാണ് വിജയ് ദേവരകൊണ്ട താരത്തിന്റെ പുതിയ പ്രഖ്യാപനമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. നടിപ്പിന്‍ നായകന്‍ സൂര്യയെക്കുറിച്ച് നടത്തിയ പരാമര്‍ശം ഇപ്പോള്‍ ഏറെ ശ്രദ്ധേയമായിരിക്കൊണ്ടിരിക്കുകയാണ്.അര്‍ജുന്‍ റെഡ്ഡി’ എന്നാല്‍ ചിത്രത്തിലെ പ്രകടനം കൊണ്ട് ഇന്ത്യയിലെതന്നെ എല്ലാ ഭാഷകളിലും വലിയ താരമായി തിളങ്ങിയ വിജയ് ദേവരകൊണ്ട സൂര്യ ആരാധകര്‍ക്ക് ഇപ്പോള്‍ വളരെ പ്രിയപ്പെട്ടവനായി മാറിയിരിക്കുകയാണ്. സൂര്യയെക്കുറിച്ച് താരം കഴിഞ്ഞദിവസം ബെന്‍ഡ്വുഡ്‌സ് അവാര്‍ഡ് നൈറ്റില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ പറഞ്ഞതാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. അവിടെ വെച്ച് വിജയ് ദേവരകൊണ്ടയോട് അവതാരകന്‍ ഒരു രസകരമായ ചോദ്യം ചോദിക്കുകയുണ്ടായി. തമിഴില്‍ ഏത് നടന്റെ കൂടെയാണ് അഭിനയിക്കണമെന്ന ഏറ്റവും കൂടുതല്‍ ആഗ്രഹമെന്ന് ചോദ്യത്തിന് വിജയ് ദേവരകൊണ്ട നല്‍കിയ സൂര്യ എന്നാണ് മറുപടി നല്‍കിയത്. ഒട്ടേറെ സൂപ്പര്‍താരങ്ങളും തമിഴ്‌നാട്ടില്‍ സൂര്യയുടെ പേര് വിജയ് ദേവ കൊണ്ട് എടുത്തു പറഞ്ഞതാണ് ആരാധകര്‍ക്ക് വലിയ സന്തോഷമായിരിക്കുന്നത്. വിജയ് ദേവരകൊണ്ട ഇക്കാര്യം പറയുന്ന വീഡിയോ സമൂഹമാധ്യമങ്ങളും സൂര്യ ഫാന്‍സ് പേജുകളിലും വലിയ രീതിയില്‍ വൈറലായിരിക്കുകയാണ്.

വിജയ് ദേവരകൊണ്ട തന്റെ ആഗ്രഹം പറഞ്ഞതോടെ സൂര്യ – വിജയ് ദേവരകൊണ്ട കൂട്ടുകെട്ടില്‍ ഒരു ചിത്രത്തിനുവേണ്ടി ആരാധകര്‍ കാത്തിരിക്കുകയാണ്. തെലുങ്കു താരങ്ങള്‍ സൂര്യയെക്കുറിച്ച് ഇത്തരത്തില്‍ മികച്ച പ്രതികരണങ്ങള്‍ മുന്‍പും നടത്തിയിട്ടുണ്ട്. ഇരു സൂപ്പര്‍താരങ്ങളും ഒരുമിക്കുന്ന ഒരു സ്വപ്ന ചിത്രം യാഥാര്‍ഥ്യമാവുകയാണ് ഉറ്റുനോക്കുകയാണ് ആരാധകര്‍.

shortlink

Related Articles

Post Your Comments


Back to top button