BollywoodCinemaGeneralIndian CinemaKollywoodLatest NewsMollywoodMovie GossipsNEWSWOODs

വിജയ് ദേവരകൊണ്ടയ്ക്കൊപ്പം ഗീത ഗോവിന്ദം കോംബോ വീണ്ടും: ‘VD13 / SVC54’ൻ്റെ ടൈറ്റിൽ ലോഞ്ച് ഒക്ടോബർ 18ന്

ഹൈദരാബാദ്: ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ചിത്രം ഗീതാ ഗോവിന്ദം ടീം, സംവിധായകൻ പരശുറാം പെറ്റ്ലക്കൊപ്പമുള്ള പുതിയ ചിത്രത്തിൻ്റെ പുതിയ പ്രഖ്യാപനം വന്നിരിക്കുകയാണ്. ‘VD13/SVC54’ എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് ഒക്ടോബർ 18ന് പ്രഖ്യാപിക്കും. ചിത്രത്തിൽ വിജയ് ദേവരകൊണ്ടയാണ് നായകൻ.

സീതാരാമം എന്ന ചിത്രത്തിലൂടെ തെലുങ്ക് പ്രേക്ഷകർക്ക് പരിചിതയായ മൃണാൾ താക്കൂർ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ഗീതാ ഗോവിന്ദത്തിന് ശേഷം വിജയും പരശുറാമും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. ചിത്രം കാലികപ്രസക്തിയുള്ള വിഷയമാണ് കൈകാര്യം ചെയ്യുന്നത്. ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജു, സിരീഷ് എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. വാസു വർമ്മയാണ് ചിത്രത്തിന്റെ ക്രിയേറ്റീവ് പ്രൊഡ്യൂസർ.

‘ലോകം എന്നാൽ കേരളം മാത്രം അല്ലല്ലോ’: ഐഎഫ്എഫ്‌കെയിലേക്ക് ഇനി സിനിമ അയക്കില്ലെന്ന് ഡോ. ബിജു

ഗീതാ ഗോവിന്ദം, സർക്കാർ വാരി പാട്ട തുടങ്ങിയ ബ്ലോക്ക്ബസ്റ്റർ ഹിറ്റുകൾക്ക് ശേഷം വിജയ്‌യും പരശുറാമും വീണ്ടും ഒന്നിക്കുന്ന ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ ഇതിനോടകം ഏറെ വർധിച്ചിട്ടുണ്ട്. പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലുള്ള ചിത്രത്തിൻ്റെ റിലീസ് 2024ൽ ഉണ്ടാവുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു.

നിർമ്മാതാക്കളായ ദിൽ രാജുവും ശിരീഷുമായി വിജയ് ദേവരകൊണ്ട ആദ്യമായി കൈകോർക്കുന്ന #VD13/SVC54 വൻ ബഡ്ജറ്റിലാണ് നിർമ്മിക്കുന്നത്. കെയു മോഹനൻ ഡിഒപി ആവുന്ന ചിത്രത്തിൻ്റെ സംഗീതം ഗോപി സുന്ദറാണ് നിർവഹിക്കുന്നത്. കലാസംവിധാനം: എഎസ് പ്രകാശ്, എഡിറ്റർ: മാർത്താണ്ഡം കെ വെങ്കിടേഷ്, പിആർഒ: പി ശിവപ്രസാദ്, മാർക്കറ്റിംഗ് : ട്രെൻഡി ടോളി (ദിലീപ് & തനയ്) എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. ചിത്രത്തിൻ്റെ കൂടുതൽ വിശദാംശങ്ങൾ ഉടൻ പ്രഖ്യാപിക്കും.

shortlink

Related Articles

Post Your Comments


Back to top button