GeneralLatest NewsMollywoodNEWSWOODs

എന്റെ ഓട്ടോ വിറ്റിട്ടാണെങ്കിലും ഞാൻ സുരേഷ് ഗോപിയെ ജാമ്യത്തിലെടുക്കും: സർക്കാരിനെതിരെ വിമർശനവുമായി രേവന്ദ് ബാബു

കാശ് കൊള്ളയടിച്ചവന്റെ കീശയിൽ നിന്ന് പാവങ്ങൾക്ക് കാശ് പണം വാങ്ങികൊടുക്ക് സർക്കാരെ

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ പ്രതിഷേധിച്ച്‌ കരുവന്നൂരില്‍ നിന്ന് തൃശൂരിലേയ്ക്ക് പദയാത്ര നടത്തിയ നടൻ സുരേഷ് ഗോപിയ്‌ക്കെതിരെ പൊലീസ് കേസെടുത്ത സംഭവത്തിൽ സർക്കാരിനെതിരെ വിമർശനവുമായി ഓട്ടോ ഡ്രൈവർ രേവന്ദ് ബാബു.

കരുവനൂര്‍ കേസില്‍ പാവങ്ങള്‍ക്ക് വേണ്ടി പദയാത്ര നടത്തിയ സുരേഷ് ഗോപി ചേട്ടനെ അറസ്റ്റ് ചെയ്യുകയാണെങ്കില്‍ എന്റെ ഓട്ടോ വിറ്റിട്ടാണെങ്കിലും ഞാൻ അദ്ദേഹത്തെ ജാമ്യത്തിലെടുക്കും എന്നു രേവന്ദ് ഫേസ് ബുക്ക് പോസ്റ്റിലൂടെ രേവന്ദ് പറയുന്നു. ‘ഞാൻ ഒരു പാര്‍ട്ടിയുടെയും ആളല്ല. മനുഷ്യന്മാരുടെ കൂടെയാണ് ഞാൻ എപ്പോഴും. എന്റെ പാര്‍ട്ടി മനുഷ്യപാര്‍ട്ടി. എന്റെ മതം മനുഷ്യവര്‍ഗ്ഗം. എന്റെ ജാതി മനുഷ്യജാതി’ എന്നും രേവന്ദ് പറയുന്നു.

read also: വൈറസ് ലങ്സിനെ ബാധിച്ചു, പന്ത്രണ്ട് ദിവസത്തിനുശേഷം ഐസിയുവില്‍ നിന്നും പുറത്തുവന്നു: മകനെക്കുറിച്ച് ആതിര മാധവ്

നിരപരാധികൾക്ക് വേണ്ടി പോരാടി കരുവനൂർ കേസിൽ നിരപരാധികളുടെ കാശ് കൊള്ളയടിച്ചവന്റെ കീശയിൽ നിന്ന് പാവങ്ങൾക്ക് കാശ് പണം വാങ്ങികൊടുക്ക് സർക്കാരെ അല്ലാതെ പാവങ്ങൾക്ക് വേണ്ടി പോരാട്ടം നടത്തിയവന്റെ മേലിൽ കുറ്റം ചുമത്തി ജയിലടക്കാനുള്ള കുറ്റമൊന്നും സുരേഷ് ഗോപിച്ചേട്ടൻ ചെയ്തിട്ടില്ല എന്നും രേവന്ദ് പറയുന്നു.

കുറിപ്പ് പൂർണ്ണ രൂപം,

നിരപരാധികൾക്ക് വേണ്ടി പോരാടി കരുവനൂർ കേസിൽ നിരപരാധികളുടെ കാശ് കൊള്ളയടിച്ചവന്റെ കീശയിൽ നിന്ന് പാവങ്ങൾക്ക് കാശ് പണം വാങ്ങികൊടുക്ക് സർക്കാരെ അല്ലാതെ പാവങ്ങൾക്ക് വേണ്ടി പോരാട്ടം നടത്തിയവന്റെ മേലിൽ കുറ്റം ചുമത്തി ജയിലടക്കാനുള്ള കുറ്റമൊന്നും സുരേഷ് ഗോപിച്ചേട്ടൻ ചെയ്തിട്ടില്ല പാവങ്ങളുടെ പണമാണ് നഷ്ടപ്പെട്ടത് അത് എത്ര പെട്ടന്നു വാങ്ങികൊടുക്കുവാൻ സർക്കാർ മുൻകൈ എടുത്തു പ്രവർത്തിക്ക് എന്നിട്ടാവാം എന്തിനാ നാണക്കേട് മുഴുവനും വാങ്ങി കൂട്ടുന്നത് 🙏🙏🙏🙏 സർക്കാർ ഭരണവും നിയമങ്ങളും മാറണം എന്നാലേ നമ്മുടെ നാട് നന്നാവൂ ഒരു പദ യാത്ര നടത്തിയാൽ ഇത്ര കുറ്റമൊന്നുമല്ല കേരളത്തിൽ നടക്കുന്ന ഉത്സവങ്ങളും പെരുന്നാളുകളും എത്ര ഗതാഗത കുരുക്ക് ഉണ്ടാക്കുന്നു

👉കേരളത്തിലേ മുഖ്യമന്ത്രി കടന്നു പോകാൻ സാധരണക്കാരെ ബ്ലോക്ക് ചെയ്യുന്നു എത്ര മണികൂറോളം നമ്മുടെ ഓരോ വിലപ്പെട്ട വോട്ട് ചെയ്തു വിജയിച്ചു മുഖ്യമന്ത്രി മന്ത്രിയായി പദവിയിലുരുന്നു അവരുടെ സ്വകാര്യ യാത്രക്ക് പോലും സാധരണക്കാരെ ബുദ്ധിമുട്ടിക്കുന്ന മന്ത്രിമ്മാർക്ക് ഇല്ലേ കേസ്

👉👉👉👉 കേൾവി കുറവുള്ള പാവങ്ങൾ സഞ്ചരിച്ച കാർ മുഖ്യമന്ത്രിയുടെ വാഹനത്തെ തട്ടിയെന്ന പേരിൽ കേസ് ചാർജ് എടുക്കുന്ന നമ്മുടെ സർക്കാർ 💪 വാഹനം ഓടിക്കുന്ന ഓരോ പൗരനും വാഹനത്തിൽ സഞ്ചരിക്കുന്ന ഓരോ വ്യക്തികൾക്കും അത് മന്ത്രിമ്മാരായാലും പോലീസ് ആയാലും കമേഷ്ണർ ആയാലും നിയമം ഒന്ന് തന്നെ

സ്വീറ്റ് ബെൽറ്റ് ഇടുന്നത് സുരക്ഷക്ക് ആണ് അല്ലാതെ കാണുവാൻ വെച്ചിട്ടുള്ളത് അല്ല അത് ഉപയോഗിക്കാൻ അത് ബാധ്യസ്ഥരാണ് നമ്മളോരോരുത്തരും അത് ചോദ്യം ചെയ്തവരെ തൂക്കിലേറ്റുക അല്ല ചെയ്യേണ്ടത് നിയമനുശ്രിതമായി യാത്ര ചെയ്താൽ ഓരോ വ്യക്തിയെയും ചോദ്യം ചെയ്യാനുള്ള ഉത്തരവാദിത്തം നമുക്കൊരോരുത്തർക്കുമുണ്ട് 💪💪💪💪💪💪കേരളത്തിലേ നിയമങ്ങൾ മാറേണ്ട സമയമായി

shortlink

Related Articles

Post Your Comments


Back to top button