CinemaGeneralLatest NewsMollywoodNEWS

മഞ്ഞിൽ കുളിച്ച് പ്രിയയും നിഹാലും ; സോഷ്യൽ മീഡിയയിൽ തരംഗമായി ചിത്രം

പൂര്‍ണിമയും ഇന്ദ്രജിത്തും പ്രാര്‍ത്ഥനയും നക്ഷത്രയുമൊക്കെ പ്രിയയ്ക്കും നിഹാലിനും ഒപ്പം ക്രിസ്മസ് വെക്കേഷൻ അടിച്ച് പൊളിക്കുന്ന വീഡിയോയാണ് നിഹാൽ പങ്ക് വച്ചത്

പൂർണ്ണിമയേയും, ഇന്ദ്രജിത്തിനെയും പോലെ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താര ദമ്പതികൾ ആണ് പ്രിയയും നിഹാലും. ഇരുവരുടെയും ഹാപ്പി ഫാമിലി എന്ന യൂ ട്യൂബ് ചാനൽ കൂടി എത്തിയതോടെ, കുടുംബത്തിനൊപ്പമുള്ള സുന്ദര നിമിഷങ്ങൾ പ്രേക്ഷകർക്കായി ഇവർ പങ്കിടാറുണ്ട്.

യൂട്യൂബിൽ മാത്രമല്ല ഇൻസ്റ്റയിലും ഫേസ് ബുക്കിലും താരങ്ങൾ വിശേഷങ്ങൾ പങ്ക് വയ്ക്കുക പതിവാണ്. വിശേഷങ്ങൾ പങ്ക് വയ്ക്കുന്ന കാര്യത്തിൽ പൂർണ്ണിമയും ഇന്ദ്രനും ഒട്ടും പുറകിലുമല്ല. അപ്പോൾ രണ്ടു കുടുംബങ്ങളും ഒന്നിച്ചെത്തിയാൽ ആഘോഷവും സന്തോഷവും ഇരട്ടിക്കും.

കഴിഞ്ഞ ദിവസം നിഹാൽ കുടുംബത്തിനൊപ്പമുള്ള വീഡിയോ യൂ ട്യൂബിൽ പോസ്റ്റ് ചെയ്തിരുന്നു.പൂര്‍ണിമയും ഇന്ദ്രജിത്തും പ്രാര്‍ത്ഥനയും നക്ഷത്രയുമൊക്കെ പ്രിയയ്ക്കും നിഹാലിനും ഒപ്പം ക്രിസ്മസ് വെക്കേഷൻ അടിച്ച് പൊളിക്കുന്ന വീഡിയോയാണ് നിഹാൽ പങ്ക് വച്ചത്. മക്കൾക്കും ചെറുമക്കൾക്കും ഒപ്പം മാതാപിതാക്കളുമൊക്കെ വീഡിയോയിലുണ്ട്.

യൂറോപ്പിലെ അതിസുന്ദരമായ ക്രിസ്മസ് ആഘോഷത്തിൻ്റെ വീഡിയോയ്ക്ക് പിന്നാലെയാണ് മഞ്ഞിൽ കുളിച്ചു നിൽക്കുന്ന പ്രിയയുടെ ചിത്രങ്ങൾ ഇപ്പോൾ വൈറൽ ആയിരിക്കുന്നത്.സാകോപെയിനിൽ നിന്നുള്ള ദൃശ്യങ്ങളാണ് പ്രിയ പോസ്റ്റ് ചെയ്തിരിക്കുന്നത്

shortlink

Related Articles

Post Your Comments


Back to top button