CinemaLatest NewsMollywoodNEWS

ഞാന്‍ അവനുമായി പലതവണ ഉടക്കി അതേറെ പ്രയാസപ്പെടുത്തിയത് ഉമ്മച്ചിയെ: വെളിപ്പെടുത്തലുമായി ദുല്‍ഖര്‍ സല്‍മാന്‍

 

മലയാളത്തിന് പുറമെ ബോളിവുഡിലും തന്റെ അഭിനയ മികവ് തെളിയിച്ച താരമാണ് ദുല്‍ഖര്‍ സല്‍മാന്‍ എന്നാല്‍ താരത്തിന്റെ ഏറ്റവും പുതിയ വിശേഷമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.സംവിധാനത്തിലും മികവ് തെളിയിച്ച താരത്തിന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ വിശേഷങ്ങളാണ് താരം പങ്കുവെച്ചത്.തിരശ്ശീലയ്ക്ക് അപ്പുറം ജീവിതത്തിലേക്കും നീളുന്ന സൗഹൃദങ്ങള്‍ മുറുകെ പിടിക്കുന്നവരാണ് മമ്മൂട്ടിയും മോഹന്‍ലാലും സത്യന്‍ അന്തിക്കാടുമെല്ലാം. അവരുടെ മക്കളിലേക്കും ആ സൗഹൃദം നില നില്‍ക്കുന്നു സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സംവിധാനം ചെയ്യുന്ന ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രവും അത്തരമൊരു സൗഹൃദത്തിന്റെ സംഗമമാണ്. ദുല്‍ഖറിനും അനൂപിനുമൊപ്പം പ്രിയദര്‍ശന്റെ മകള്‍ കല്യാണി കൂടി എത്തുന്നുണ്ട്.അതരത്തില്‍ ഉള്ള ഒരു കാര്യം തുറന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ്
ദുല്‍ഖര്‍ സല്‍മാന്‍.

‘സിനിമയുടെ ഷൂട്ടിനിടയില്‍ ഞാനും അനുവും തമ്മില്‍ പലതവണ ഉടക്കി. അനുവുമായി ഉടക്കുമ്പോള്‍ ഉമ്മച്ചിയ്ക്ക് വല്ലാത്ത പ്രയാസമായിരുന്നു. ഉടക്കുന്നത് സംവിധായകനുമായല്ല, വളരെ വേണ്ടപ്പെട്ട ഒരു വീട്ടിലെ കുട്ടിയുമായാണ്. അവര്‍ക്കെല്ലാം പരസ്പരം അത്രയേറെ ഇഷ്ടമാണ്,’ ദുല്‍ഖര്‍ പറയുന്നു. മലയാള മനോരമയോട് സംസാരിക്കുകയായിരുന്നു ദുല്‍ഖര്‍. അനൂപിന്റെ സിനിമയിലെ നായകന്‍ മാത്രമല്ല ദുല്‍ഖര്‍, നിര്‍മാതാവ് കൂടിയാണ്.ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ രണ്ടു പേരുടെ ജീവിതകഥയാണ് ചിത്രം പറയുന്നത്. താരത്തിന്റെ വാക്കുകള്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

shortlink

Related Articles

Post Your Comments


Back to top button