CinemaGeneralKollywoodNEWSWOODs

ആറ് മിനിറ്റ് മുഴുനീള സീൻ ഒറ്റ ടേക്കിൽ ഓകെയാക്കി അമ്പരപ്പിച്ച് ചിമ്പു; ‘മാനാട്’ ചിത്രീകരണം പൂർത്തിയായി.

'മനുഷ്യരാശിയുടെ വിനിയോഗത്തിലെ ഏറ്റവും വലിയ ശക്തിയാണ് അഹിംസ' എന്ന മഹാത്മാഗാന്ധിയുടെ ഉദ്ധരണിയുമായി നേരത്തെ, പുറത്തിറക്കിയ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വൈറലായിരുന്നു.

വെങ്കട്ട് പ്രഭുവിന്റെ സംവിധാനത്തിൽ ചിലമ്പരശൻ, കല്യാണി പ്രിയദർശൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘മാനാട്’ ചിത്രീകരണം​ പൂർത്തിയായി. ചിമ്പു, കല്യാണി പ്രിയദര്‍ശന്‍, എസ്.ജെ. സൂര്യ, പ്രേംജി അമരൻ, കരുണാകരന്‍ തുടങ്ങിയവർ അവസാന ദിവസത്തെ ചിത്രീകരണത്തിൽ പങ്കെടുത്തു. ചിത്രസത്തിലെ ആറ് മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു രംഗം ഒറ്റ ടേക്കില്‍ പൂര്‍ത്തിയാക്കി ചിമ്പു എല്ലാവരെയും അമ്പരപ്പിച്ചു.

വി ഹൗസ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സുരേഷ് കാമാച്ചി നിര്‍മ്മിക്കുന്ന ‘മാനാട്’ ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണ്. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. ഛായാഗ്രഹണം റിച്ചര്‍ഡ് എം. നാഥ് നിര്‍വ്വഹിക്കുന്നു.

‘മനുഷ്യരാശിയുടെ വിനിയോഗത്തിലെ ഏറ്റവും വലിയ ശക്തിയാണ് അഹിംസ’ എന്ന മഹാത്മാഗാന്ധിയുടെ ഉദ്ധരണിയുമായി നേരത്തെ, പുറത്തിറക്കിയ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വൈറലായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button