![](/movie/wp-content/uploads/2021/04/k-j-.jpg)
രഹസ്യം പറയാന്‍ താന്‍ തെരഞ്ഞെടുക്കുന്നത് അമ്മയെയാണെന്നും അച്ഛനോട് പറഞ്ഞാല്‍ അത് പുറത്തറിയുമെന്നും തന്റെ വീട്ടു വിശേഷങ്ങള്‍ പങ്കുവച്ചു കൊണ്ട് കാളിദാസ് ജയറാം പറയുന്നു. സിനിമ കണ്ടിട്ട് തന്നെ വിമര്‍ശിക്കുന്നത് സഹോദരി മാളവിക ആണെന്നും അടുത്തിടെ ഒരു ഓണ്‍ലൈന്‍ ചാനല്‍ അഭിമുഖത്തില്‍ സംസാരിക്കവേ കാളിദാസ് ജയറാം പറയുന്നു.
കാളിദാസ് ജയറാമിന്റെ വാക്കുകള്‍
“അച്ഛനോട് ഞാൻ ഒരു രഹസ്യവും പറയാറില്ല, കാരണം എങ്ങനെയെങ്കിലുമൊക്കെ അത് പുറത്തറിയും. ചക്കിയും അങ്ങനെയാണ്. അച്ഛന്റെ തനിസ്വഭാവമാണ് ചക്കിയ്ക്ക്. ഞാൻ അമ്മയെ പോലെ ആണെന്നാണ് എല്ലാരും പറയുന്നത്. ഞങ്ങൾക്കുള്ളിൽ എല്ലാം രഹസ്യമായിരിക്കും. അതുകൊണ്ട് എന്റെ എല്ലാ സീക്രട്ടും അമ്മയോടാണ് പറയുന്നത്. അച്ഛനോട് ഒന്നും പറയാറില്ല. അച്ഛനും ചക്കിയും എപ്പോഴും ഒരേ ടീം ആയിരിക്കും. ഞാനും അമ്മയുമാണ് സെറ്റ്. അച്ഛനെക്കാൾ എന്റെ സിനിമ കണ്ടിട്ട് അഭിപ്രായം പറയുന്നത് അമ്മയാണ്. അമ്മയുമായിട്ടാണ് കൂടുതൽ സിനിമ കാര്യങ്ങൾ പറയുന്നത്. അച്ഛനുമായി അങ്ങനെയുള്ള സംസാരങ്ങൾ കുറവാണ്. എന്റെ സിനിമകൾ നന്നായി വിലയിരുത്താറുള്ളത് ചക്കിയാണ്. മുഖത്തുനോക്കി വിമർശിക്കാൻ ചക്കിയ്ക്ക് ഒരു മടിയുമില്ല. സിനിമ നന്നായാൽ നന്നായെന്ന് പറയും, മോശമായാൽ അതും തുറന്നു പറയും”. കാളിദാസ് ജയറാം പറയുന്നു
Post Your Comments