GeneralKollywoodLatest NewsNEWSWOODs

നടൻ പ്രേംജി വിവാഹിതനാകുന്നു, വിനൈതയാണോ വധുവെന്ന ചർച്ചയുമായി ആരാധകര്‍

പ്രേംജി യുവഗായിക വിനൈതയുമായി ഏറെ നാളുകളായി പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍

തെന്നിന്ത്യൻ താരം പ്രേംജി വിവാഹിതനാകുന്നതായി വാർത്ത. 44കാരനായ പ്രേംജി ന്യൂഇയര്‍ ദിവസം എക്സില്‍ കുറിച്ച വരികളാണ് ഈ വാർത്തയ്ക്ക് പിന്നിൽ. ‘പുതുവത്സരാശംസകള്‍… ഞാൻ ഈ വര്‍ഷം വിവാഹിതനാകുകയാണ്. ഡോട്ട്’ എന്നാണ് അദ്ദേഹം എക്സില്‍ എഴുതിയത്. പോസ്റ്റ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

read also: ഷെയ്‌നിനെ ഏറ്റെടുത്തത് താൻ, കാരണം ബാബുരാജിന്റെ ഒരു ചോദ്യം: വെളിപ്പെടുത്തി ഇടവേള ബാബു

പ്രേംജി യുവഗായിക വിനൈതയുമായി ഏറെ നാളുകളായി പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ ഗോസിപ് കോളങ്ങളിൽ കറങ്ങുന്നുണ്ട്. പ്രേംജിയ്‌ക്കൊപ്പമുള്ള ചിത്രം റീ യൂണിറ്റഡ് വിത്ത് പുരുഷന്‍ എന്ന അടിക്കുറിപ്പോടെ വിനൈത അടുത്തിടെ പങ്കുവെച്ചതും വൈറലായിരുന്നു. രഹസ്യമായി ഇരുവരും വിവാഹിതരായി എന്നും പ്രേംജിയുടെ പകുതി പ്രായമെ വിനൈതയ്ക്കുള്ളുവെന്നും ആരാധകർക്കിടയിൽ ചർച്ചകൾ നടക്കുന്നുണ്ട്.

സിഐഡി മൂസ എന്ന ഹിറ്റ് ചിത്രത്തിൽ ദിലീപിന്റെ ഇൻട്രോ സീനില്‍ കേള്‍ക്കുന്ന റാപ്പ് സോങ് പാടിയതിലൂടെ മലയാളികൾക്കും ഏറെ പരിചിതനാണ് പ്രേംജി അമരൻ. പ്രശസ്ത സംഗീത സംവിധായകൻ ഗംഗൈ അമരന്റെ മകനാണ് പ്രേംജി.

shortlink

Post Your Comments


Back to top button