GeneralLatest NewsMollywood

അസ്ഥിക്ക് പൊട്ടല്‍, സര്‍ജറി കഴിഞ്ഞു; നടി ചാര്‍മിള ദുരിതത്തില്‍ ആണെന്ന വാര്‍ത്തയിലെ സത്യാവസ്ഥ

അസ്ഥിക്ക് പൊട്ടലുണ്ടായി. അതിന്റെ സർജറിയും കഴിഞ്ഞു. അതല്ലാതെ സാമ്പത്തികമായി കഷ്ടപ്പെടുകയാണെന്നുള്ള വാർത്ത തെറ്റാണ്. എനിക്ക് സാമ്പത്തികമായ പ്രശ്നങ്ങളുണ്ടായിരുന്നു.

ഒരുകാലത്ത് മലയാള സിനിമയില്‍ നായികയായി തിളങ്ങിയ നടി ചാർമിള അസ്ഥി സംബന്ധമായ രോഗം മൂലം ആശുപത്രിയിലാണെന്ന് റിപ്പോർട്ട് വന്നിരുന്നു. ആശുപത്രിയിൽ ആരും സഹായത്തിനില്ലാതെ, സാമ്പത്തികമായും മറ്റും താരം കഷ്ടപ്പെടുകയാണെന്നും റിപ്പോർട്ടിൽ പറഞ്ഞു. ഈ വാര്‍ത്ത കേരളത്തിലെ പത്രങ്ങളും ഏറ്റെടുത്തിരുന്നു. എന്നാല്‍ ആ റിപ്പോര്‍ട്ട് പൂര്‍ണ്ണമായും സത്യമല്ലെന്ന് നടി പറയുന്നു. മനോരമന്യൂസ് ഡോട്ട്കോമിനോടാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.

ഒരു തമിഴ് സിനിമയുടെ ഷൂട്ടിങ്ങിന്റെ ഇടവേളയില്‍ വീണു പരിക്കേറ്റതിനെ തുടര്‍ന്ന് തമിഴ്നാട് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സതേടിയിരിക്കുകയാണ് ചാര്‍മിള. അതിനെക്കുറിച്ച് താരത്തിന്റെവാക്കുകള്‍ ഇങ്ങനെ..” അസ്ഥിക്ക് പൊട്ടലുണ്ടായി. അതിന്റെ സർജറിയും കഴിഞ്ഞു. അതല്ലാതെ സാമ്പത്തികമായി കഷ്ടപ്പെടുകയാണെന്നുള്ള വാർത്ത തെറ്റാണ്. എനിക്ക് സാമ്പത്തികമായ പ്രശ്നങ്ങളുണ്ടായിരുന്നു. അതിനെക്കുറിച്ച് മുൻപ് പറഞ്ഞിട്ടുമുണ്ട്. എന്നാൽ എല്ലാക്കാലത്തും എല്ലാവർക്കും സാമ്പത്തിക പ്രശ്നമുണ്ടാകുമോ? തമിഴിൽ എനിക്കിപ്പോൾ സിനിമകൾ ലഭിക്കുന്നുണ്ട്, അതുപോലെ തന്നെ തെലുങ്കിലും. തമിഴിൽ ഞാൻ അഭിനയിച്ച എട്ടോളം സിനിമകൾ പുതുവർഷത്തിൽ പുറത്തിറങ്ങാനുണ്ട്. സാമ്പത്തികമായി തൽക്കാലം പ്രശ്നങ്ങളില്ല” – അവര്‍ രോഷത്തോടെ പറഞ്ഞു.

പിന്നെ മാധ്യമങ്ങളിൽ പറയുന്നതുപോലെ എന്റെ ആരോഗ്യസ്ഥിതി വളരെ മോശമല്ല. അസ്ഥിയ്ക്ക് പൊട്ടലുണ്ടായതിനെത്തുടർന്ന് ഡാൻസ് ചെയ്യാനും ഓടാനും കുറച്ചുകാലത്തേക്ക് സാധിക്കില്ല. അതല്ലാതെ വേറെ പ്രശ്നങ്ങളില്ല. ഞാൻ തിരിച്ച് വീട്ടിലെത്തി. എന്റെ ശരീരം മെലിഞ്ഞത് തൈറോയിഡിനുള്ള ഗുളിക കഴിച്ചിട്ടാണ്. വർഷങ്ങളായി ഞാൻ തൈറോയിഡിനുള്ള ഗുളിക കഴിക്കുന്നുണ്ട്. അതിന്റെ ഫലമായി ഇടയ്ക്ക് ശരീരം തടിച്ചു, അതിനുശേഷം മെലിയാൻ തുടങ്ങി. സർജറിക്ക് മുൻപായി നടത്തിയ പരിശോധനയിൽ ഈ പ്രശ്നം കണ്ടെത്തിയതിനെത്തുടർന്ന് ഇപ്പോൾ കഴിക്കുന്ന ഗുളിക നിർത്താൻ ഡോക്ടർ നിർദേശിച്ചിട്ടുണ്ട്.

ചെന്നൈയിലെ കുൽപ്പക്ക് സർക്കാർ ആശുപത്രിയിലാണ് ഞാൻ ചികിൽസ തേടിയത്. തന്റെ അച്ഛന്റെ അവസാന നാളുകളും ഈ ആശുപത്രിയിൽ ആയിരുന്നുവെന്നും ഇവിടെ എത്തിയാൽ അച്ഛൻ ഒപ്പമുണ്ടെന്ന് തോന്നുമെന്നും താരം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ആണെന്നും പറഞ്ഞു സാമ്പത്തിക സ്ഥിതി മോശമാണെന്ന വാർത്ത നല്‍കുമോ. സർക്കാർ ആശുപത്രിയിൽ ചികിൽസിക്കുന്നത് മാതൃകയായി കാണുന്നതിന് പകരം സാമ്പത്തികം മോശമാണെന്നാണോ പറയേണ്ടതെന്നും താരം വിമര്‍ശിച്ചു.

shortlink

Related Articles

Post Your Comments


Back to top button