CinemaLatest NewsMollywoodNEWS

ഒരു ഇടവേളയ്ക്ക് ശേഷം രശ്മി സോമന്‍ വീണ്ടും തിരിച്ചെത്തുന്നു; വെളിപ്പെടുത്തലുമായി താരം

കണ്ണീര്‍ കഥാപാത്രമല്ലെന്ന് താരം

 

ഒരുകാലത്ത് മലയാളി പ്രേക്ഷകരുടെ പ്രിയ താരമായി മിനിസ്‌ക്രീനില്‍ തിളങ്ങി നിന്ന താരമായിരുന്നു രശ്മി സോമന്‍ ടെലിവിഷന്‍ സീരിയലുകളിലൂടെ മാത്രമല്ല സിനിമാ ലോകത്തേക്കും താരം എത്തിയിരുന്നു.മലയാളിത്തമുള്ള ഈ താരം ഒരുകാലത്ത് പരമ്പരകളില്‍ നിറഞ്ഞു നിന്നിരുന്നു. ഇഷ്ടമാണ് നൂറുവട്ടമെന്ന ചിത്രം കണ്ടവരാരും രശ്മി സോമനെ മറക്കില്ല. മിനിസ്‌ക്രീനില്‍ തിളങ്ങിനിന്ന സമയത്തായിരുന്നു താരം വിവാഹ ജീവിതത്തിലേക്ക് കടക്കുന്നത്. പിന്നീട് വിവാഹ മോചനം നേടിയ താരത്തിന്റെ രണ്ടാം വിവാഹവും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഇതിനെല്ലാം ശേഷം വീണ്ടും നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം രശ്മി തിരിച്ചെത്തുകയാണ്. ഇത്തവണ അനുരാഗം എന്ന സീരിയലിലൂടെയാണ് നടി എത്തുന്നത്. സ്ഥിരം കണ്ണീര്‍ കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ ബോള്‍ഡായുളള ഒരു കഥാപാത്രത്തെയാണ് രശ്മി അവതരിപ്പിക്കുന്നത്. മിനിസ്‌ക്രീനിലേക്കുളള തിരിച്ചുവരവിനെക്കുറിച്ച് നടി തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ ഈ കാര്യം അറിയിച്ചത്.

നാലു വര്‍ഷത്തെ ഇടവേളക്കുശേഷം അനുരാഗം എന്ന സീരിയലിലൂടെ ഞാന്‍ നിങ്ങളെ കാണാന്‍ വരികയാണ്. മുന്‍പ് നിങ്ങള്‍ എന്നോടു കാണിച്ച സ്നേഹത്തിന്റെ മാധുര്യം ഒട്ടും കുറയില്ലാന്നു ഞാന്‍ വിശ്വസിക്കുന്നു. നിങ്ങള്‍ക്ക്, എല്ലാ പ്രായത്തിലുള്ളവര്‍ക്കും ഒരുമിച്ചു കണ്ടു ആസ്വദിക്കാവുന്ന ഒരു സീരീസ് ആണു അനുരാഗം. എന്റെ കഥാപാത്രവും ഞാന്‍ ഇന്നെവരെ ചെയ്തതില്‍ നിന്നും വ്യത്യസ്തവുമാണ്. നിങ്ങളുടെ അനുഗ്രഹവും പിന്തുണയും ആത്മാര്‍ത്ഥമായി ഞാന്‍ ആഗ്രഹിക്കുന്നു. രശ്മി സോമന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. പ്രിയ താരത്തിന്റെ രണ്ടാം വരവിനായി കാത്തിരിക്കുകയാണ് ആരാധകരും

shortlink

Related Articles

Post Your Comments


Back to top button