GeneralLatest NewsMollywoodNEWSSocial Media

സൂര്യകാന്തികൾക്കിടയിലൂടെ മനോഹരമായ ചിരിയുമായി രശ്മി സോമൻ ; വീഡിയോ

രശ്മി പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്

ടെലിവിഷൻ പരമ്പരകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് രശ്മി സോമന്‍. നിരവധി സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. മിനിസ്‌ക്രീനിൽ നിന്ന് വിട്ടു നിന്ന താരം അടുത്തിടയിലാണ് അനുരാഗം എന്ന സീരിയലിലൂടെ വീണ്ടും അഭിനയരംഗത്തേക്ക് കടന്നു വന്നത്. സമൂഹമാധ്യമങ്ങളിലും സജീവമായ രശ്മി പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.

വിരിഞ്ഞു നില്‍ക്കുന്ന സൂര്യകാന്തികള്‍ക്കിടയിലൂടെ മനോഹരമായ ചിരിയുമായി പറന്നുനീങ്ങുന്ന വീഡിയോയാണ് രശ്മി തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

https://www.instagram.com/p/CNHLjjop3IJ/?utm_source=ig_web_copy_link

സൂര്യകാന്തി തോട്ടത്തില്‍ എന്നാണ് വീഡിയോയ്ക്ക് രശ്മി ക്യാപ്ഷന്‍ കൊടുത്തിരിക്കുന്നത്. ആലപ്പുഴ കഞ്ഞിക്കുഴിയിലെ ചൊരിമണലിലെ പുന്തോട്ടത്തിലാണ് വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നതെന്ന് ആരാധകര്‍ പെട്ടന്നുതന്നെ കണ്ടെത്തി. കറുത്ത സാരിയില്‍ മനോഹരമായ ജ്വല്ലറികള്‍ക്കൊപ്പം സുന്ദരിയായാണ് വീഡിയോയില്‍ രശ്മിയുള്ളത്. കാര്‍ത്തികദീപം എന്ന പരമ്പരയിലാണ് രശ്മി നിലവില്‍ അഭിനയിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button