CinemaLatest NewsMollywoodNEWS

മസിലളിയന്‍ ഉണ്ണി മുകുന്ദന്റെ വെളിപ്പെടുത്തല്‍ ഏറ്റെടുത്ത് ആരാധകര്‍

'മസിലളിയന്‍' എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം അഭിമാനമായിരുന്നു

 

മലയാളത്തിന്റെ പ്രിയതാരമാണ് ഉണ്ണി മുകുന്ദന്‍ വ്യത്യസ്തമായ അഭിനയമികവ് കൊണ്ട് ആരാധകരുടെ ഹൃദയം കീഴടക്കിയ താരമാണ് ഉണ്ണി മലയാളത്തിനുപുറമെ മറ്റ് ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. താരത്തിന്റെ പ്രേക്ഷക ശ്രദ്ധ ആകര്‍ഷിക്കുന്ന കഥാപാത്രമായിരുന്നു മമ്മൂട്ടി കേന്ദ്രകഥാപാത്രമായി എത്തി തിയേറ്ററുകളില്‍ വിജയം കൊയ്യ്ത്ത മാമാങ്കം. എന്നാല്‍ താരത്തിന്റെ പുതിയ തുറന്നുപറിച്ചിലാണ് ആരാധകര്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്.

താരം പറഞ്ഞത് ഇങ്ങനെ തന്റെ കഥാപാത്രങ്ങളേക്കാള്‍ ശരീരത്തിന് അനാവശ്യ ശ്രദ്ധ ലഭിക്കുന്ന സ്ഥിതിയുണ്ടെന്ന് തോന്നിയിട്ടുണ്ടെന്നും മലയാള സിനിമയില്‍ നടന്‍ ഫിറ്റായ ശരീരം ആവിശ്യമില്ലെന്നാണ് പൊതുധാരണയെന്നും ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കുകയായിരുന്നു.ഇത് കൂടാതെഉണ്ണി മുകുന്ദന്‍ എന്ന നടന്റെ കഥാപാത്രങ്ങളേക്കാള്‍ ശരീരത്തിന് അനാവശ്യ ശ്രദ്ധ ലഭിക്കുന്ന ഒരു സ്ഥിതിയുണ്ടെന്നു തോന്നിയിട്ടുണ്ട്. മലയാള സിനിമയിലെ നായകന് അങ്ങനെയൊരു ശരീരം ആവശ്യമില്ലെന്ന പൊതുധാരണയുണ്ട്. എന്നാല്‍, നായകന്റെ ഇടി വാങ്ങുന്ന വില്ലനും മണ്ടനായ ഗുണ്ടയ്ക്കുമൊക്കെ സിക്സ്പാക്ക് ശരീരമാണു താനും. ‘ജിമ്മനായി’ വരുന്നവര്‍ മണ്ടന്‍മാരാണെന്ന ഒരു ധാരണ രൂപപ്പെടാന്‍ ഇത്തരം ടൈപ്പ് കാസ്റ്റിങ് ഇടയാക്കിയിട്ടുണ്ട്’ എന്നും ഉണ്ണി മുകുന്ദന്‍ വ്യക്തമാക്കി.’മസിലളിയന്‍’ എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം അഭിമാനമായിരുന്നുവെന്നും എന്നാല്‍ തന്റെ അത്തരം കഥാപാത്രങ്ങള്‍ മാത്രം സ്വീകരിക്കുന്നുവെന്ന ധാരണ പരത്താനായി ചിലര്‍ ബോധപൂര്‍വ്വം സൃഷ്ടിച്ചതായിരുന്നു അതെന്ന് നേരത്തെ താരം വ്യക്തമാക്കിയിരുന്നുവെന്നും താരം പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button