CinemaLatest NewsMollywoodNEWS

യൂട്യൂബ് ട്രെന്‍ഡിങില്‍ ഇടംപിടിച്ച് ‘അയ്യപ്പനും കോശിയും’ ടീസര്‍ :ആഘോഷമാക്കി ആരാധകര്‍

 

മലയാള സിനിമയില്‍ പ്രേക്ഷക ശ്രദ്ധനേടിയ ചിത്രമായിരുന്നു അനാര്‍ക്കലി ചിത്രത്തില്‍ ആരാധകര്‍ക്ക് പുതിയ അനുഭവം സമ്മാനിച്ച താരങ്ങളായിരുന്നു ബിജുമേനോനും പൃഥ്വിരാജും ഇരുവരുടെയും കൂട്ട് കെട്ട് വലിയ സ്വീകാര്യതയായിരുന്നു ചിത്രത്തിന് സമ്മാനിച്ചത്. ഈ ചിത്രത്തിന് ശേഷം രണ്ട് താരജോഡികളും വീണ്ടും സിനിമയില്‍ ഒന്നിച്ചെത്തുകയാണ്.ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം പൃഥ്വിരാജും ബിജുമേനോനും ഒന്നിച്ചെത്തുന്ന ചിത്രമാണ് ‘അയ്യപ്പനും കോശിയും’. ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു റിലീസ് ചെയ്ത് പതിനാറ് മണിക്കൂറിനുള്ളില്‍ തന്നെ യൂട്യൂബ് ട്രെന്‍ഡിങില്‍ രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് ടീസര്‍.

ചിത്രത്തില്‍ വിരമിച്ച ഹവീല്‍ദാര്‍ കോശി കുര്യന്‍ എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്. അയ്യപ്പന്‍ നായര്‍ എന്ന കഥാപാത്രമായാണ് ബിജു മേനോന്‍ എത്തുന്നത്. താരങ്ങളുടെ ഒന്നിച്ചുള്ള രണ്ടാം വരവിന് മികച്ച ആരാധക സ്വീകാരിതയാണ് ലഭിക്കുന്നത്.

അനാര്‍ക്കലിക്ക് ശേഷം സച്ചി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സംവിധായകന്‍ രഞ്ജിത്ത്, അനുമോഹന്‍, ജോണി ആന്റണി, അനില്‍ നെടുമങ്ങാട്, സാബുമോന്‍, ഷാജു ശ്രീധര്‍, കോട്ടയം രമേശ്, അജി ജോണ്‍, നന്ദു ആനന്ദ്, അന്നാ രേഷ്മാ രാജന്‍, ഗൗരി നന്ദ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍ ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ച്ചേഴ്സിന്റെ ബാനറില്‍ രഞ്ജിത്തും പിഎം ശശിധരനും ചേര്‍ന്നാണ് ചിത്രം ഒരുക്കുന്നത്. ചിത്രം അടുത്ത മാസം തീയ്യേറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.മലയാളത്തിന്റെ പ്രിയതാരങ്ങളുടെ സൂപ്പര്‍ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

shortlink

Related Articles

Post Your Comments


Back to top button