CinemaGeneralLatest NewsMollywoodNEWS

ഇതിൽ നിന്റെ മുഖമില്ല ശരീരം മാത്രം ; സൂരജ് എടുത്ത പ്രയത്‌നത്തെ അഭിനന്ദിച്ച് ഗിന്നസ് പക്രു

നവാഗതനായ രതീഷ് ബാലകൃഷ്ണപൊതുവാള്‍ സംവിധാനം ചെയ്ത ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ 2019 ല്‍ പുറത്തിറങ്ങിയ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു

ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനായി പ്രേക്ഷകരെ രസിപ്പിച്ച സൂരജ് തേലക്കാടിനെ അഭിനന്ദിച്ച് ഗിന്നസ് പക്രു.  ”ഈ ചിത്രത്തില്‍ നിന്റെ മുഖമില്ല ….ശരീരം മാത്രം…. കുഞ്ഞപ്പന്‍ എന്ന റോബര്‍ട്ടിന് വേണ്ടി നീ എടുത്ത പ്രയത്നം…. പ്രിയ സൂരജ് അഭിനന്ദനങ്ങള്‍”- പക്രു ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

നവാഗതനായ രതീഷ് ബാലകൃഷ്ണപൊതുവാള്‍ സംവിധാനം ചെയ്ത ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ 2019 ല്‍ പുറത്തിറങ്ങിയ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു. സുരാജ് വെഞ്ഞാറമൂട്, സൗബിന്‍ ഷാഹിര്‍, സൈജു കുറുപ്പ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തില്‍ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ എന്ന റോബോട്ടാണ് പ്രേക്ഷകരെ ഏറ്റവും അതിശയിപ്പിച്ചത്.

എന്നാൽ സിനിമ കണ്ടിറങ്ങിയ പ്രേക്ഷകരുടെ മനസ്സിലും ഉണ്ടായിരുന്ന ചോദ്യമായിരുന്നു ആരാണീ റോബോട്ട്? ഇത് മനുഷ്യനോ അതോ യന്ത്രമോ…? എന്നത്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ കുഞ്ഞപ്പനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്. മിനിസ്‌ക്രീനിലെ കോമഡി ഷോകളിലൂടെയും സിനിമകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതനായ നടനാണ് സൂരജ്.

shortlink

Related Articles

Post Your Comments


Back to top button