GeneralLatest NewsMollywood

നടി താര കല്യാണിന്റെ മകള്‍ വിവാഹിതയാകുന്നു

ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ നർത്തകി വേഷത്തില്‍ അര്‍ജ്ജുനുമൊപ്പം നില്‍ക്കുന്ന സൗഭാഗ്യയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു.

പ്രശസ്ത നടിയും നര്‍ത്തകിയുമായ താര കല്യാണിന്റെ മകള്‍ വിവാഹിതയാകുന്നു. നർത്തകിയും ഡബ്‌സ്മാഷ് താരവുമായ സൗഭാഗ്യ വെങ്കിടേഷ് ഫെയ്‌സ്ബുക്കിലൂടെയാണ് ‘ഗോട്ട് എന്ഗേജ്ഡ്’എന്ന വാർത്ത പുറത്തുവിട്ടിരിക്കുന്നത്. സുഹൃത്ത് അര്‍ജുന്‍ സോമശേഖറാണ് വരന്‍.

സൗഭാഗ്യയ്ക്കൊപ്പം ഡബ്‌സ്മാഷിലൂടെ ആരാധകര്‍ക്ക് സുപരിചിതനാണ് അർജുനും. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും ഡബ്‌സ്മാഷ് വിഡിയോകളും മുൻപ് തരംഗമായിരുന്നു. സൗഭാഗ്യ പോസ്റ്റ് ചെയ്ത പുതിയ ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ നർത്തകി വേഷത്തില്‍ അര്‍ജ്ജുനുമൊപ്പം നില്‍ക്കുന്ന സൗഭാഗ്യയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. ‘എത്ര കടപ്പെട്ടിരിക്കുന്നു ഞാന്‍.. എനിക്കുമൊരു അമൂല്യരത്‌നം കിട്ടി’ എന്ന കുറിപ്പോടെയാണ് സൗഭാഗ്യ ചിത്രം പങ്കുവച്ചത്.

shortlink

Related Articles

Post Your Comments


Back to top button