CinemaLatest NewsMollywoodNEWS

മലയാളത്തിന്റെ ലേഡീസൂപ്പര്‍സ്റ്റാര്‍ മഞ്ജുവാര്യറിന്റെ വേഷപകര്‍ച്ച കണ്ട് ഞെട്ടിതരിച്ച് ആരാധകര്‍

 

മലയാളത്തിന്റെ പ്രിയതാരമാണ് മഞ്ജുവാര്യര്‍ മലയാളത്തിന് പുറമെ തമിഴിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് താരം ധനുഷിന്റെ നായികയായാണ് താരം അരങ്ങേറ്റം കുറിച്ചത്. താരത്തിന്റെ പുതിയ വിശേഷമാണ് ആരാധകര്‍ ഇപ്പോള്‍ ആഘോഷമാക്കിയിരിക്കുന്നത്.ഓരോ വേഷപകര്‍ച്ചയിലൂടെയും മലയാളത്തിന്റെ ലേഡീസൂപ്പര്‍സ്റ്റാറാണെന്ന് തെളിയിക്കുകയാണ് മഞ്ജു വാര്യര്‍. ഇതാരാ കോളേജ് കുമാരിയാണോ എന്ന് ചോദിച്ചുപോകാം. വീണ്ടുമൊന്നു ചെറുപ്പമായിമാറിയിരിക്കുന്ന താരത്തിന്റെ തകര്‍പ്പന്‍ ലുക്കാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ചതുര്‍മുഖത്തിന്റെ ലൊക്കേഷനിലാണ് താരത്തിന്റെ പുതിയ വേഷപകര്‍ച്ച

മഞ്ജുവിന്റെ പുതിയ ചിത്രമാണ് ചതുര്‍മുഖം. സണ്ണി വെയ്നാണ് ചിത്രത്തിലെ നായകനായി എത്തുന്നത്. മഞ്ഞ കുര്‍ത്തയണിഞ്ഞ് തകര്‍പ്പന്‍ കൂളിങ്ഗ്ലാസും വെച്ചാണ് മഞ്ജു എത്തിയത്. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. നിരവധി ചിത്രങ്ങളാണ് മഞ്ജുവിന്റേതായി പുറത്തുവരാനിരിക്കുന്നത്. മരയ്ക്കാര്‍, അറബിക്കടലിന്റെ സിംഹം, ജാക്ക് ആന്‍ഡ് ജില്‍ എന്നിവയാണ് മറ്റ് ചിത്രങ്ങളാണ്. കയറ്റം എന്ന സനല്‍കുമാറിന്റെ ചിത്രത്തിലും മഞ്ജു എത്തുന്നുണ്ട്. മമ്മൂട്ടിയോടൊപ്പം അഭിനയിക്കുന്ന ദി പ്രീസ്റ്റ് ആണ് മഞ്ജുവിന്റെ മറ്റൊരു ചിത്രം.താരത്തിന്റെ പുതിയ വിശേഷങ്ങള്‍ ആഘോഷമാക്കുകയാണ് ആരാധകര്‍.

shortlink

Related Articles

Post Your Comments


Back to top button