GeneralLatest NewsMollywoodNEWS

നിനക്കൊരു ദേഷ്യം വരുമ്പോഴാണ് അവനൊരു സുഖം വരുന്നത് ; സുജോ സാൻഡ്ര വിഷയത്തിൽ ഡോ രജിത്തിന്‍റെ പുതിയ കണ്ടെത്തൽ

വീട്ടിലെ മറ്റുള്ള അംഗങ്ങൾ സുജോയുടെ പേര് തെറ്റിച്ചു വിളിക്കുമ്പോൾ താനാണ് അവർക്കെല്ലാം തിരുത്തി പറഞ്ഞു നൽകാറെന്നും സാൻഡ്ര പറയുന്നു

ബിഗ് ബോസ് സീസൺ രണ്ടിലെ ഈ പ്രവിശ്യത്തെ പ്രണയജോഡിയായി പ്രതീക്ഷിക്കുന്നത് സുജോയെയും അലക്സാൻഡ്രയെയും ആണ്. ബിഗ് ബോസ് വീടിനകത്തും ഈ പ്രണയ ട്രാക്ക് തുറക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ടാസ്കിനു വേണ്ടിയാണെങ്കിലും സാൻഡ്രയെ സുജോ പ്രൊപ്പോസ് ചെയ്തതോടെ ബിഗ് ബോസ് വീട്ടിലെ ഇണക്കുരുവികളായി വീട്ടുകാർ തന്നെ ഇവരെ തീരുമാനിച്ചു.

ബിഗ് ബോസ് വീട്ടിലെ ഒൻപതാം ദിനത്തിലും സുജോ – സാൻഡ്ര നിമിഷങ്ങൾ സംഭവിച്ചിരുന്നു. രജിത്, സുജോ, പരീക്കുട്ടി എന്നിവർ സംസാരിച്ചിരിക്കുമ്പോൾ അവർക്കിടയിൽ നിന്ന് എഴുന്നേറ്റ് പോകുകയായിരുന്നു സാൻഡ്ര. ഈ സമയം സുജോയ്ക്ക് ഒരു അബദ്ധം പറ്റി സാൻഡ്രയെ വിളിച്ചപ്പോൾ ‘കാമുകന്’ പേരൊന്നു മാറിപ്പോയി. രേഷ്മ എന്നായിരുന്നു സുജോ സാൻഡ്രയെ ആദ്യം വിളിച്ചത്. ഇത് കേട്ടു കലിപ്പിട്ട് വന്ന സാൻഡ്ര നീ എന്‍റെ പേര് ആദ്യം പഠിക്ക് എന്നാണ് സുജോയ്ക്ക് താക്കീത് നൽകിയത്.

വീട്ടിലെ മറ്റുള്ള അംഗങ്ങൾ സുജോയുടെ പേര് തെറ്റിച്ചു വിളിക്കുമ്പോൾ താനാണ് അവർക്കെല്ലാം തിരുത്തി പറഞ്ഞു നൽകാറെന്നും സാൻഡ്ര പറയുന്നു. ‘എന്നിട്ടു അവൻ എന്നെ രേഷ്മ, അർച്ചന, എലീന എന്നെല്ലാമാണ് വിളിക്കുന്നത്. നിനക്കെന്‍റെ പേരുപോലും അറിയില്ലല്ലോ?’സാൻഡ്ര പറഞ്ഞു.

എന്നാൽ സാൻഡ്രയെ സുജോ പേര് തെറ്റിച്ചു വിളിക്കുന്നത്‌ അറിഞ്ഞുകൊണ്ടാണെന്നാണ് രജിത് കുമാറിന്‍റെ കണ്ടെത്തൽ. ‘ നിന്നെ തെറ്റിച്ചുവിളിക്കുമ്പോഴാണ് നിനക്ക് ദേഷ്യം വരുന്നത്. നിനക്കൊരു ദേഷ്യം വരുമ്പോഴാണ് അവനൊരു സുഖം വരുന്നത്’, അതൊരു സൈക്കോളജി ആണെന്നായി രജിത്.

എന്നാൽ സുജോയ്ക്ക് പകരം മറ്റാരെങ്കിലും ആയിരുന്നെങ്കിൽ താൻ അത് വിശ്വസിച്ചേനെ പക്ഷെ ‘ഇവന് ഓർമ ഇല്ലാത്തതുകൊണ്ടാണെന്നു എനിക്ക് നന്നായിട്ട് അറിയാം’ എന്നായിരുന്നു സാൻഡ്രയുടെ മറുപാടി.  sujo mathew, alasandra johnson , rajith-kumarൻഡ്ര പോയതിനു പിന്നാലെ ‘അഭിനയം അഭിനയം കംപ്ലീറ്റ് അഭിനയം’ എന്നുപറഞ്ഞു സുജോയെ കളിയാക്കുകയാണ് രജിത്. താൻ എല്ലാം നിരീക്ഷിച്ചുകൊണ്ടു തന്നെയാണ് ഇരിക്കുന്നതെന്ന മുന്നറിയിപ്പും ഇതിനൊപ്പം നൽകുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button