CinemaLatest NewsMollywoodNEWS

സൂപ്പര്‍കോംബോ സുരേഷ് ഗോപിയും രഞ്ജി പണിക്കരും വീണ്ടും ഒന്നിക്കുന്നു

 

മലയാള പ്രേക്ഷകരുടെ പ്രിയതാരമാണ് പോലീസ് വേഷങ്ങളില്‍ തകര്‍പ്പന്‍ ഡയലോഗുകളുമായി എത്തുന്ന സൂപ്പര്‍ താരം സുരേഷ് ഗോപി. താരത്തിന്റെ ചിത്രങ്ങളും മാസ് സംഭാഷണങ്ങളുമെല്ലാം ഇന്നും ആരാധകര്‍ക്ക് ഏറെ പ്രിയമാണ് . തിയേറ്ററുകളില്‍ വിജയകൊടിപാറിപ്പിച്ച ഒരുപിടി ചിത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച സൂപ്പര്‍ കോംബോ സുരേഷ് ഗോപിയും രഞ്ജി പണിക്കരും വീണ്ടും ഒന്നിക്കുകയാണ്. സംവിധാക വേഷം മാത്രമല്ല അഭിനയവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച വ്യക്തിയാണ് രഞ്ജി പണിക്കര്‍ .സ്ഥലത്തെ പ്രധാന പയ്യന്‍സ്, തലസ്ഥാനം ലേലം പത്രം കമ്മീഷ്ണര്‍ ഏകലവ്യന്‍ തുടങ്ങിയ സുരേഷ് ഗോപിക്ക് വേണ്ടി രഞ്ജി പണിക്കര്‍ എഴുതിയിട്ടുള്ള ചിത്രങ്ങളാണ്.

എന്നാല്‍ ഇത്തവണ തിരക്കഥാകൃത്തായോ സംവിധായകനായോ അല്ല മുഴുനീളവേഷമവതരിപ്പിച്ചുകൊണ്ടാണ് രണ്‍ജി പണിക്കര്‍ സുരേഷ് ഗോപിയുമായി ഒന്നിക്കുന്നത്.നിഥിന്‍ രഞ്ജി പണിക്കര്‍ രചനയുംസംവിധാനവും നിര്‍വഹിക്കുന്ന കാവലില്‍ സുരേഷ് ഗോപിക്കൊപ്പം നായകതുല്യമായവേഷവുമായാണ് രണ്‍ജിപണിക്കര്‍ എത്തുന്നത്.20ന് കട്ടപ്പനയില്‍ ചിത്രീകരണമാരംഭിക്കുന്ന കാവലില്‍ സായാ ഡേവിഡാണ് നായികയായി എത്തുന്നത്.

ഐ.എം.വിജയന്‍,സാദിഖ്,ശങ്കര്‍രാമകൃഷ്ണന്‍,കിച്ചുടെല്ലസ്,സന്തോഷ് കീറ്റൂര്‍, ഇവാന്‍, രാജേഷ് ശര്‍മ്മ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.ജോബി ജോര്‍ജാണ് കാവല്‍ നിര്‍മ്മിക്കുന്നത്.നിഥിന്റെ കന്നി ചിത്രമായ കസബ നിര്‍മ്മിച്ചതും ജോബി ജോര്‍ജാണ്. താരങ്ങളുടെ പുതിയ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകരും.

shortlink

Related Articles

Post Your Comments


Back to top button