GeneralLatest NewsMollywoodNEWS

‘പൊലീസിനെ കാണുമ്പോള്‍ ഹെല്‍മെറ്റ് വയ്ക്കാത്തവര്‍ വണ്ടി ഓഫ് ആക്കിയാല്‍ മതിയോ സാറേ’ ; സോഷ്യൽ മീഡിയയിൽ ചർച്ചയായി ഫേസ്ബുക്ക് പോസ്റ്റർ

പൊലീസിലെ മികച്ച ബോഡി ബില്‍ഡറെ തിരഞ്ഞെടുക്കുന്നതിനുള്ള ശരീര സൗന്ദര്യ മല്‍സരത്തിന്റെ പോസ്റ്ററാണ് പൊലീസ് പങ്കുവച്ചത്.

കഴിഞ്ഞ ദിവസം കേരളാ പൊലീസിന്റെ ഫെയ്‌സ്ബുക്ക് പേജിലെ ഒരു പോസ്റ്റിന് താഴെ പൊലീസ് നല്‍കിയ മറുപടിയും അതിന് ലഭിച്ച കമന്റുമാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. നിരവധി ട്രോളുകളാണ് ഇതിന് സോഷ്യൽ മീഡിയയിലൂടെ ലഭിക്കുന്നത്. പൊലീസിലെ മികച്ച ബോഡി ബില്‍ഡറെ തിരഞ്ഞെടുക്കുന്നതിനുള്ള ശരീര സൗന്ദര്യ മല്‍സരത്തിന്റെ പോസ്റ്ററാണ് പൊലീസ് പങ്കുവച്ചത്. ഇതില്‍ മുഖ്യാതിഥിയായി എത്തുന്നത് നടന്‍ ഉണ്ണി മുകുന്ദന്‍ ആയിരുന്നു. സ്‌റ്റൈലിഷ് ലുക്കില്‍ ഹെല്‍മെറ്റില്ലാതെ ബൈക്കിലിരിക്കുന്ന ഉണ്ണിയുടെ ചിത്രമാണ് പൊലീസുകാര്‍ പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയത്.

‘സാറെ, നിങ്ങളുടെ പരസ്യത്തില്‍ ഉണ്ണി മുകുന്ദന്റെ ഹെല്‍മെറ്റ് എവിടെ?’ എന്നു ചോദിച്ച് ചിലര്‍ പോസ്റ്റിന് താഴെ എത്തി. ഈ ചോദ്യത്തിന് മറുപടിയായി ‘അദ്ദേഹം വണ്ടി ഓഫാക്കി ഫോട്ടോയ്ക്ക് പോസ് ചെയ്തതാണ്.’ എന്നായിരുന്നു പൊലീസിന്റെ മറുപടി. തൊട്ടുപുറകെ അടുത്ത കമന്റ് എത്തി. ‘അപ്പോ പൊലീസിനെ കാണുമ്പോള്‍ ഹെല്‍മെറ്റ് വയ്ക്കാത്തവര്‍ വണ്ടി ഓഫ് ആക്കിയാല്‍ മതിയോ സാറേ.. പറ്റില്ലല്ലേ..’ എന്നായിരുന്നു പിന്നീട് വന്ന കമന്റ്.

എന്നാല്‍ ഈ കമന്റിന് പൊലീസ് മറുപടി കൊടുത്തിട്ടില്ല. ആളുകള്‍ക്കിടയില്‍ കമന്റ് ചര്‍ച്ചയായതോടെ പോസ്റ്റില്‍ ‘ഇരുചക്ര വാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ നിര്‍ബന്ധമായും ഹെല്‍മെറ്റ് ധരിക്കേണ്ടതാണ്’ എന്നുകൂടി ഫെയ്‌സ്ബുക്കില്‍ ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button