CinemaLatest NewsMollywoodNEWS

ആഘോഷങ്ങളുമായി കുഞ്ചാക്കോ ബോബനും മിഥുന്‍ മാനുവലും

ചാക്കോച്ചന്റെ കരിയറിലെ വലിയ വിജയമാകാനുളള കുതിപ്പിലാണ് സിനിമ

 

മലയാള സിനിമയില്‍ അഭിനയ മികവ് കൊണ്ട് ആരാധകരുടെ പ്രിയതാരമായി മാറിയ താരമാണ് കുഞ്ചാക്കോ ബോബന്‍ താരത്തിന്റെ രണ്ടാം വരവിന് ശേഷവുള്ള ചിത്രങ്ങളെല്ലാം സൂപ്പര്‍ ഹിറ്റുകളായിരുന്നു താരത്തിന്റെ വിശേഷങ്ങളെല്ലാം വളരെ പെട്ടെന്നാണ് ആരാധകര്‍ ആഘോഷമാക്കാറുള്ളത്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രം അഞ്ചാം പാതിര തിയ്യേറ്ററുകളില്‍ വിജയത്തോടെ മുന്നേറികൊണ്ടിരിക്കുകയാണ്. മിഥുന്‍ മാനുവല്‍ തോമസിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ക്രൈം ത്രില്ലറാണ് ചിത്രം . മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്. ചാക്കോച്ചന്റെ കരിയറിലെ വലിയ വിജയമാകാനുളള കുതിപ്പിലാണ് സിനിമ. മികച്ച പ്രതികരണത്തോടൊപ്പം ബോക്സോഫീസ് കളക്ഷന്റെ കാര്യത്തിലും അഞ്ചാം പാതിര നേട്ടമുണ്ടാക്കിയിരുന്നു.

താരങ്ങളുടെ പ്രകടനത്തിനൊപ്പം ഛായാഗ്രാഹകന്‍ ഷൈജു ഖാലിദ്, സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം തുടങ്ങിയവരും പ്രശംസകള്‍ ഏറ്റുവാങ്ങി ആഷിക്ക് ഉസ്മാനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അഞ്ചാം പാതിരയുടെ വിജയം കുതിപ്പിന്റെ ഭാഗമായി ചാക്കോച്ചന്റെ പുതിയ സിനിമയുടെ സെറ്റില്‍ അണിയറക്കാര്‍ ആഘോഷങ്ങളും സംഘടിപ്പിച്ചു. മാര്‍ട്ടിന്‍ പ്രകാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ലൊക്കെഷനിലാണ് വിജയാഘോഷം നടന്നത്.

ചാക്കോച്ചനൊപ്പം മിഥുന്‍ മാനുവല്‍ തോമസ്, ഷൈജു ഖാലിദ്, ആഷിക്ക് ഉസ്മാന്‍, ജോജു ജോര്‍ജ്ജ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ തുടങ്ങി താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ക്രിമിനല്‍ സൈക്കോളജിസ്റ്റിന്റെ വേഷത്തിലാണ് ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ എത്തുന്നത്. ആരാധകര്‍ ആഘോഷമാക്കിയിരിക്കുകയാണ് തങ്ങളുടെ പ്രിയതാരത്തിന്റെ ചിത്രം.

shortlink

Related Articles

Post Your Comments


Back to top button