CinemaLatest NewsMollywoodNEWS

പൃഥ്വിരാജും താനുമൊന്നിച്ച് ഒരു ചിത്രം സംഭവിച്ചേക്കാം എന്ന് വെളിപ്പെടുത്തി രഞ്ജിത്.

 

മലയാളത്തിന്റെ സൂപ്പര്‍താരമാണ് പൃഥ്വിരാജ് സംവിധായകവേഷത്തിലും നായകവേഷത്തിലും തിളങ്ങുന്ന താരത്തിന്റെ ചിത്രങ്ങളെല്ലാം സൂപ്പര്‍ ഹിറ്റുകളാണ്. താരത്തിന്റെ സംവിധാനത്തില്‍ ഇറങ്ങിയ ലൂസിഫര്‍ സൂപ്പര്‍ഹിറ്റായിരുന്നു. എന്നാല്‍ താരവുമായി ഉള്ള ഒരു സിനിമയെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് മലയാളത്തില്‍ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകന്‍ രഞ്ജിത്.

അനൂപ് മേനോന്‍ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന കിംഗ് ഫിഷില്‍ പ്രധാന വേഷത്തില്‍ സംവിധായകന്‍ രഞ്ജിത്തും എത്തുന്നുണ്ട്. ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുന്നതിനിടെ പൃഥ്വിരാജും താനുമൊന്നിച്ച് ഒരു ചിത്രം സംഭവിച്ചേക്കാം എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം.

അടുത്തവര്‍ഷം പൃഥ്വിരാജുമായി ഒരു സിനിമ സംഭവിച്ചേക്കാം. അതിന് മുമ്പേ ഞാനൊരു തിരക്കഥ എഴുതിത്തുടങ്ങിയിട്ടുണ്ട്. സമ്മര്‍ദങ്ങളില്ലാതെ തിരക്കഥ എഴുതിക്കഴിഞ്ഞ് ബാക്കികാര്യങ്ങള്‍ തീരുമാനിക്കും. ഞാനും അനൂപും ചേര്‍ന്ന് ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ഒരു സിനിമയ്ക്ക് വേണ്ടിയും എഴുതുന്നുണ്ട്. രഞ്ജിത് പറയുന്നു. പ്രിയ സംവിധായകനൊപ്പമുള്ള പൃഥ്വിരാജിന്റെ പുതിയ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

shortlink

Related Articles

Post Your Comments


Back to top button