BollywoodGeneralLatest News

നടിയുടെ കാര്‍ അപകടം; ഡ്രൈവര്‍ക്ക് എതിരെ കേസ്

മുംബൈ - പൂനെ ഹൈവേയില്‍ കഴിഞ്ഞ ദിവസമായിരുന്നു അപകടം. ഖലാപൂര്‍ ടോള്‍ പ്ലാസയ്ക്ക് സമീപം ശബാന സഞ്ചരിച്ചിരുന്ന കാറും ട്രക്കും തമ്മിലാണ് കൂട്ടിയിടിച്ചത്.

കാറും ട്രക്കും കൂട്ടിയിടിച്ച്‌ ബോളിവുഡ് താരം ശബാന ആസ്മിക്ക് പരിക്കേറ്റ സംഭവത്തില്‍ ഡ്രൈവര്‍ കമലേഷ് കാമത്തിനെതിരെ കേസെടുത്തു. അപകടകരമായി വാഹനം ഓടിച്ചെന്നാണ് കേസ്. തലക്ക് പരിക്കേറ്റ് ചികില്‍സയിലുള്ള ശബാന ആസ്മിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

മുംബൈ – പൂനെ ഹൈവേയില്‍ കഴിഞ്ഞ ദിവസമായിരുന്നു അപകടം. ഖലാപൂര്‍ ടോള്‍ പ്ലാസയ്ക്ക് സമീപം ശബാന സഞ്ചരിച്ചിരുന്ന കാറും ട്രക്കും തമ്മിലാണ് കൂട്ടിയിടിച്ചത്. ശബാനയുടെ ഭര്‍ത്താവ് ജാവേദ് അക്തര്‍ മറ്റൊരു കാറിലായിരുന്നു. പരിക്കേറ്റ ശബാന ആസ്മിയെ നവി മുംബൈയിലെ എം.ജി.എം ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. പിന്നീട് കോകിലബെന്‍ അംബാനി ആശുപത്രിയിലേക്ക് മാറ്റി.

shortlink

Post Your Comments


Back to top button