CinemaGeneralLatest NewsMollywoodNEWS

രാച്ചിയമ്മ എണ്ണക്കറുപ്പുള്ള ഏതെങ്കിലും സുന്ദരിക്ക് വിട്ടുനല്‍കണം ; സിനിമയുടെ കാസ്റ്റിംഗിനെതിരെ ‘കറുത്ത’ സുന്ദരികള്‍

4 സംവിധായകര്‍ ചേര്‍ന്നൊരുക്കുന്ന ആന്തോളജി സിനിമാ സമാഹാരത്തിലെ ലഘു ചിത്രമായാണ് ഉറൂബിന്റെ പ്രശസ്ത നോവല്‍ ‘രാച്ചിയമ്മ’ ബിഗ്‌സ്‌ക്രീനിലേക്കെത്തുന്നത്.

എണ്ണക്കറുപ്പിന്റെ അഴകുള്ള, കറുത്ത രാച്ചിയമ്മയെ സ്‌ക്രീനില്‍ അവതരിപ്പിക്കാന്‍ എന്തിനാണ് വെളുത്ത നടിയായ പാര്‍വതി?. ആ കഥാപാത്രം എണ്ണക്കറുപ്പുള്ള ഏതെങ്കിലും സുന്ദരിക്ക് വിട്ടുനല്‍കണമെന്ന ആവശ്യവുമായി സോഷ്യല്‍മീഡിയ പ്രചാരണത്തിലാണ് ഒരുകൂട്ടം പെണ്ണുങ്ങള്‍. നോ എഡിറ്റ്, നോ ഫില്‍ട്ടര്‍ പടങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് പോസ്റ്റുകളേറെയും പങ്കുവെയ്ക്കുന്നത് .

4 സംവിധായകര്‍ ചേര്‍ന്നൊരുക്കുന്ന ആന്തോളജി സിനിമാ സമാഹാരത്തിലെ ലഘു ചിത്രമായാണ് ഉറൂബിന്റെ പ്രശസ്ത നോവല്‍ ‘രാച്ചിയമ്മ’ ബിഗ്‌സ്‌ക്രീനിലേക്കെത്തുന്നത്. ഛായാഗ്രാഹകനും സംവിധായകനുമായ വേണു ചിത്രമൊരുക്കുന്നു. പാര്‍വതി തിരുവോത്ത് ആണ് നായികയായി എത്തുന്നതെന്ന വാര്‍ത്തയ്ക്കു പിന്നാലെ കറുത്തമ്മയെ വെളുത്തമ്മയാക്കുന്ന മലയാള സിനിമയെന്ന വിമര്‍ശനവുമായി എഴുത്തുകാരി ദീപ നിശാന്ത് , അഭിഭാഷക കുക്കു ദേവകി, സംവിധായകന്‍ ഡോ ബിജുകുമാര്‍ എന്നിവര്‍ രംഗത്തെത്തിയിരുന്നു.

shortlink

Post Your Comments


Back to top button