CinemaLatest NewsMollywoodNEWS

അനുരാഗ് കശ്യപിനെപ്പോലുള്ളവര്‍ വായടയ്ക്കണം ;രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍ പ്രിയദര്‍ശന്‍

നരേന്ദ്രമോദിയേയും, അമിത് ഷായേയും കുറ്റം പറയരുത്

 

രാജ്യവ്യപകമായി പൗരത്വ പ്രശ്‌നങ്ങള്‍ അലയടിക്കുമ്പോള്‍ ബോളിവുഡിലടക്കം നിരവധി പേര്‍ അഭിപ്രായവുമായി രംഗത്ത് വന്നിരുന്നു അതരത്തില്‍ ഉള്ള സംഭവങ്ങള്‍ക്ക് എതിരെ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ സംവിധായകന്‍ പ്രിയദര്‍ശന്‍.

പൗരത്വ നിയമം എന്തെന്നു മനസ്സിലാക്കാതെ സിനിമാക്കാര്‍ അഴിച്ചു വിടുന്ന പ്രശ്‌നങ്ങളെ വിമര്‍ശിച്ചാണ് പ്രിയദര്‍ശന്‍ എത്തിയിരിക്കുന്നത്. ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപിനെ രൂക്ഷമായി വിമര്‍ശിച്ചാണ് അദ്ദേഹം രംഗത്ത് എത്തിയിരിക്കുന്നത്. അനുരാഗ് കശ്യപിനെപ്പോലുള്ളവര്‍ വായടയ്ക്കണം. പ്രധാനമന്ത്രിക്കെതിരെ സംസാരിക്കുന്നതു കൊണ്ട് അദ്ദേഹത്തിന് എന്താണ് ലഭിക്കുന്നത്. സര്‍ക്കാരിനെ സിനിമയിലൂടെ വിമര്‍ശിക്കുന്നതിനു പകരം സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് ശ്രദ്ധ കിട്ടാനാണ്.

രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ അഭിപ്രായം പറയേണ്ട കാര്യം കലാകാരന്മാര്‍ക്കുണ്ടോയെന്ന് ചോദിച്ച പ്രിയദര്‍ശന്‍ പൗരത്വ നിയമത്തെ കുറിച്ച് അറിഞ്ഞിട്ടു വേണം പ്രതികരിക്കാനെന്നും പറഞ്ഞു. എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് സിനിമകളിലൂടെ പറയൂ.ജനങ്ങള്‍ നിങ്ങളെ കുറിച്ച് സംസാരിക്കാന്‍ വേണ്ടി മാത്രം നരേന്ദ്രമോദിയേയും, അമിത് ഷായേയും കുറ്റം പറയരുത്. അത് സങ്കടകരമാണ്. വാര്‍ത്തകളില്‍ ഇടം നേടാന്‍ ഈ രണ്ട് പേരെയും വിമര്‍ശിച്ചാല്‍ മാത്രം മതിയെന്ന പ്രവണത സങ്കടകരമാണ്. അനുരാഗ് കശ്യപിന്റെ ചിത്രങ്ങള്‍ റിയലിസ്റ്റിക്കാണെന്നാണ് പലരും കരുതുന്നത് . പക്ഷേ, എന്നെ സംബന്ധിച്ചിടത്തോലം അതൊക്കെ ലൈംഗികതയും അക്രമവുമാണ്- പ്രിയദര്‍ശന്‍ പറഞ്ഞു സംവിധായകന്റെ വിമര്‍ശനം വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button