GeneralLatest NewsNEWS

സൗദിയില്‍ മദ്യപിച്ച് ലക്കുകെട്ട് നടന്നു, അറസ്റ്റിലായി: അനുരാഗ് കശ്യപ്

മദ്യപിച്ച് ലക്കുകെട്ട് സൗദി വിമാനത്താവളത്തില്‍ ഇറങ്ങിയ തന്നെ അറസ്റ്റ് ചെയ്‌തെന്ന് സംവിധായകന്‍ അനുരാഗ് കശ്യപ്. ഡെന്മാര്‍ക്കില്‍ നിന്ന് നാട്ടിലേക്ക് വരുന്ന വഴി സൗദിയിൽ ഇറങ്ങിയപ്പോഴായിരുന്നു സംഭവമെന്നും, ഫോണ്‍ കൈയ്യില്‍ ഉണ്ടായിരുന്നതിനാല്‍ ഒരു വ്യവസായിക്ക് സന്ദേശം അയച്ച് വിവരം അറിയിച്ചു എന്നുമാണ് സംവിധായകന്‍ പറയുന്നത്.

സംവിധായകന്റെ വാക്കുകൾ :

‘അഗ്‌നിപര്‍വ്വത ചാരം കാരണം ഡെന്മാര്‍ക്കില്‍ നിന്ന് വിമാനങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഞാൻ വളരെ ക്ഷീണിതനായിരുന്നു. അതിനാല്‍ പോയി വൈന്‍ കഴിച്ചു. എന്നിട്ട് ടിക്കറ്റെടുക്കുകയും ചെയ്തു. എന്നാല്‍, അഞ്ച് മണിക്കൂര്‍ നേരം കാത്തിരിക്കേണ്ടി വന്നു. അതിനാല്‍, ഒന്ന് മയങ്ങണമെന്ന് ഉണ്ടായിരുന്നു. അങ്ങനെ ലോഞ്ചില്‍ പോയി മദ്യപിക്കാന്‍ തുടങ്ങി. ഫ്ളൈറ്റില്‍ കയറി ഇരുന്നപ്പോഴേക്കും ബോധം പോയിരുന്നു.

വിമാനം സൗദിയില്‍ ഇറങ്ങി. മദ്യപിച്ച് ലക്കുകെട്ട് സൗദിയിലൂടെ ഇറങ്ങി നടന്ന തന്നെ അവര്‍ അറസ്റ്റ് ചെയ്തു. സൗദി നാട്ടില്‍ പൂര്‍ണ്ണമായി മദ്യപിച്ച് നടന്നതിനാല്‍ അവര്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. അവര്‍ തന്നെ ചോദ്യം ചെയ്യാന്‍ തുടങ്ങി. ഭാഗ്യവശാല്‍ ഫോണ്‍ കൈയിലുണ്ടായിരുന്നു. വ്യവസായിയായ റോണി സ്‌ക്രിവാലയ്ക്ക് ടെക്സ്റ്റ് മെസേജ് അയച്ച് വിവരം അറിയിക്കുകയായിരുന്നു. അടുത്തതായി തിരിക്കാനിരുന്ന ജെറ്റ് എയര്‍വേസിലായിരുന്നു പോകേണ്ടിയിരുന്നത്.’

 

shortlink

Related Articles

Post Your Comments


Back to top button