CinemaGeneralLatest NewsMollywoodNEWS

സിനിമകളിൽ അനുജത്തി വേഷങ്ങൾ ചെയ്തു മടുത്തു ; സോഷ്യൽ മീഡിയയിൽ ഗ്ലാമര്‍ വേഷത്തില്‍ മിന്നിത്തിളങ്ങി ഷാലിന്‍ സോയ

ഒട്ടുമിക്ക സിനിമകളിലും അനുജത്തി വേഷങ്ങൾ ചെയ്ത തനിക്ക് ഇത്തരം വേഷങ്ങൾ മടുത്തുവെന്നാണ് ആനിയോട് ഷാലിന്‍ വ്യക്തമാക്കിയത്.

ബാലതാരമായി സിനിമാ- സീരിയൽ രംഗത്ത് എത്തിയ നടിയാണ് ഷാലിന്‍ സോയ . ടെലിവിഷൻ ആസ്വാദകരെ സംബന്ധിച്ചിടത്തോളം ഷാലിന്‍ അവതരിപ്പിച്ച ദീപാ റാണി എന്ന വില്ലത്തി വേഷം ഇന്നും പ്രേക്ഷകരുടെ മനസ്സിൽ മായാതെ നിലനിൽക്കുന്നുണ്ട്. ആ ഇഷ്ടം തന്നെയാണ് അഭിനയത്തിൽ അത്ര സജീവം അല്ലാതിരുന്നിട്ടും താരത്തോടുള്ള ഇഷ്ടം കുറയാതിരിക്കാൻ കാരണം.

അഭിനയത്തിൽ നിന്നും ഷോർട്ട് ഫിലിം സംവിധാന രംഗത്തേക്ക് കടന്ന ഷാലിൻ ഇതിനോടകം 4 ഷോർട്ട് ഫിലിംമുകൾ സംവിധാനം ചെയ്തു. ഒരിക്കൽ തനിക്ക് സിനിമ സംവിധാനം ചെയ്യണം എന്നാണ് ആഗ്രഹമെന്ന് താരം അനീസ് കിച്ചൻ പരിപാടിയിലൂടെ പ്രേക്ഷകരോട് പറഞ്ഞത്.

സോഷ്യൽ മീഡിയയിലും സജീവമായ താരം പങ്കിടുന്ന ചിത്രങ്ങൾ ഇരു കൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. താരം മുൻപ് അഭിനയിച്ച സിനിമകളിലും, സീരിയലുകളിലും, തടിയുള്ള പ്രകൃതം ആയിട്ടായിരുന്നു പ്രത്യക്ഷപ്പെടാറ് എന്നാൽ ഇപ്പോൾ താരം മെലിഞ്ഞു സുന്ദരിയായിട്ടാണ് ചിത്രങ്ങളിൽ നിറയാറ്. ഗ്ലാമര്‍ വേഷത്തില്‍ സ്‌റ്റൈലിഷ് പോസ് ചെയ്താണ് താരം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പങ്കിടാറ്.

ഒട്ടുമിക്ക സിനിമകളിലും അനുജത്തി വേഷങ്ങൾ ചെയ്ത തനിക്ക് ഇത്തരം വേഷങ്ങൾ മടുത്തുവെന്നാണ് ആനിയോട് ഷാലിന്‍ വ്യക്തമാക്കിയത്. എന്നാൽ താൻ ഒരുപാട് ക്യൂട്ട് ആയത് കൊണ്ടും, ഒരു അനുജത്തിയോട് തോന്നുന്ന ഇഷ്ടം കൊണ്ടും ആകണം അത്തരം വേഷങ്ങൾ തേടിയെത്തുന്നത് എന്നാണ് ആനി ഷാലിന് നൽകുന്ന ഉപദേശം. അനുജത്തി കുഞ്ഞുങ്ങളോട് നമ്മൾക്ക് തോന്നുന്ന ഒരു സ്നേഹം ഇല്ലേ, അതാകും ഫിലിം ഇൻഡസ്ട്രിയിൽ ഉള്ളവർക്ക് തന്നോട് ഉള്ളതെന്നും ആനി പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button