CinemaLatest NewsMollywood

തന്റെ ആഗ്രഹത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് നടി ഷാലിന്‍ സോയ

 

ബാലതാരമായി മലയാളത്തില്‍ തിളങ്ങിയ താരമാണ് ശാലിനി സോയ നിരവധി ചിത്രങ്ങളിലൂടെ ആരാധകരുടെ ഹൃദയം കവര്‍ന്ന താരത്തിന്റെ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു മല്ലുസിംഗ് ചിത്രത്തില്‍ താരത്തിന്റെ അഭിനയ മികവ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.ചിത്രത്തില്‍ വന്‍ താര നിരയായിരുന്നു അണിനിരന്നത്.
ടെലിവിഷന്‍ പരമ്പരകളിലും താരം നിറഞ്ഞു നിന്നും

ടെലിവിഷന്‍ പരമ്പരകളും സിനിമയും കൂടാതെ നാലോളം ഷോര്‍ട്ട് ഫിലിമുകള്‍ സംവിധാനം ചെയ്ത ഷാലിന് ഒരു സിനിമ സംവിധാനം ചെയ്യണമെന്നാണ് ആഗ്രഹം. സിനിമകളിലെ നല്ല വേഷങ്ങളും ഷാലിന്‍ പ്രതീക്ഷിക്കുന്നു. ആനീസ് കിച്ചണിലായിരുന്നു താരം മോഹങ്ങള്‍ പങ്കു വച്ചത് . അനുജത്തി വേഷങ്ങള്‍ ഉള്‍പ്പടെ അഭിനയ മേഖലയില്‍ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് ഷാലിന്‍. അതിനായി ശരീരഭാരം കുറച്ച് ഗ്ലാമറസാവുകയാണ് താരം.

സോഷ്യല്‍ മീഡിയയില്‍ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ നിമിഷങ്ങള്‍ക്കകമാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. സ്‌റ്റൈലിഷ് പോസില്‍ വേഷത്തിലെത്തുന്ന ഷാലിന്റെ ചിത്രങ്ങള്‍ വൈറലാവുകയാണ്.താരത്തിന്റെ പുതിയ വിശേഷവും ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

shortlink

Related Articles

Post Your Comments


Back to top button